You are Here : Home / USA News

ലാന പത്താമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ ഓഫ്‌ മീറ്റിംങ്ങുകള്‍ തുടരുന്നു

Text Size  

Story Dated: Monday, August 17, 2015 11:13 hrs UTC

ഡാലസ്‌: ലാനയുടെ പത്താമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ ഡാലസിലുള്ള ഒ. വി. വിജയന്‍ നഗറില്‍ (ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്‌സില്‍) വെച്ചായിരിക്കും നടത്തുന്നത്‌. അന്തരിച്ച മലയാളി സാഹിത്യകാരന്‍ ഒ. വി. വിജയന്‍റെ പേരിലായിരിക്കും കണ്‍വെന്‍ഷന്‍ നഗര്‍ അറിയപ്പെടുക. പ്രശസ്‌ത പ്രവാസി സാഹിത്യകാരനായിരുന്ന ഒ. വി. വിജയന്‍ ലാനയുടെ ഒരു ഉത്തമ സുഹൃത്ത്‌ ആയിരുന്നു. കണ്‍വെന്‍ഷന്‍റെ വിജയത്തിനായി അമേരിക്കയിലുടനീളം കിക്ക്‌ ഓഫ്‌ മീറ്റിംങ്ങുകള്‍ സംഘടിപ്പിക്കുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഡാലസില്‍ വെച്ചുനടന്ന പ്രഥമ കിക്ക്‌ ഓഫ്‌ മീറ്റിംങ്ങില്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോസ്‌ ഓച്ചാലില്‍, കണ്‍വെന്‍ഷന്‍റെ മെഗാ സ്‌പോണ്‍സറും സ്‌പെക്ട്രം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്‌ മേധാവിയുമായ ഷിജു എബ്രഹാമില്‍ നിന്ന്‌ ചെക്ക്‌ കൈപ്പറ്റി.

 

എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്‌, ജോസന്‍ ജോര്‍ജ്ജ്‌, സിജു വി. ജോര്‍ജ്ജ്‌, അനൂപ സാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിച്ചു. (For our convenience the hotel we picked is conveniently located near by the DFW airport with free pick up and drop off services with the room price of $69.00. Please note that our meetings and accomadation will be at the same Hotel . www.tAriumHotelandSuites.com. Please click the link to see more details about the Hotel. Hotel Phone number is Tel: +1(972)513-0800 and mentioned the word LANA for special rate.) കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോസ്‌ ഓച്ചാലില്‍ (469 363 5642), എബ്രഹാം തെക്കേമുറി (469 222 5521).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.