You are Here : Home / USA News

നൈനയുടെ നേപ്പാള്‍ ദുരിതാശ്വാസ സഹായം കൈമാറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 18, 2015 08:46 hrs UTC

ബീനാ വള്ളിക്കളം

ചിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക) നേപ്പാള്‍ ദുരന്തത്തിനിരയായവര്‍ക്ക്‌ എത്തിക്കാനുള്ള സഹായനിധിയും അവശ്യസാധനങ്ങളും കൈമാറി. വിവിധ ചാപ്‌റ്ററുകളില്‍ നിന്നായി സമാഹരിച്ച 3500 ഡോളര്‍ ചിക്കാഗോയിലെ റെഡ്‌ക്രോസ്‌ ഭാരവാഹികളെ ഏല്‍പിച്ചു. നൈന നാഷണല്‍ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍, വൈസ്‌ പ്രസിഡന്റ്‌ ബീനാ വള്ളിക്കളം, ഇല്ലിനോയി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസ്‌, അഡൈ്വസറി ബോര്‍ഡ്‌ അംഗം ടി.സി. സിറിയക്‌, മുന്‍ ട്രഷറര്‍ സിബി കടിയംപള്ളി എന്നിവരാണ്‌ റെഡ്‌ക്രോസ്‌ ഓഫീസിലെത്തിയത്‌. തുടര്‍ന്നും റെഡ്‌ക്രോസിന്റെ സംരംഭങ്ങളില്‍ ഇന്ത്യന്‍ നേഴ്‌സുമാര്‍ക്ക്‌ ഏതെല്ലാം വിധത്തില്‍ പങ്കാളികളാകാമെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക സഹായത്തിനൊപ്പം അവശ്യ വൈദ്യസഹായത്തിനുതകുന്ന സാമിഗ്രികളും നേപ്പാളിലേക്കായി സമാഹരിച്ചിരുന്നു.

 

 

നോര്‍ത്ത്‌ കരോളിന നേഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ലതാ ജോസഫും, സെക്രട്ടറി ഷീലാ സാജനും നേതൃത്വം നല്‍കിയ ഈ സംരംഭം ഏറെ വിജയകരമായി. ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ നേപ്പാള്‍ സെന്റര്‍ ഫോര്‍ നോര്‍ത്ത്‌ കരോളിനയ്‌ക്ക്‌ നേപ്പാളിലേക്ക്‌ അയയ്‌ക്കുവാനായി 16 വലിയ ബോക്‌സുകളിലായി അവശ്യസാധനങ്ങള്‍ നല്‍കി. അമേരിക്കന്‍ ആരോഗ്യരംഗത്തെ മുഖ്യധാരയില്‍ നില്‍ക്കുന്ന നേഴ്‌സുമാരുടെ ഇടയില്‍ ഇന്ത്യന്‍ നേഴ്‌സുമാരുടെ വിശ്വാസ്യതയും സേവന മനോഭാവവും എന്നും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. കൂട്ടായ്‌മയിലൂടെ നേതൃത്വത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും, പുത്തന്‍ ആശയങ്ങളുടേയും നൂതനമാനങ്ങള്‍ തേടുന്ന നൈനയുടേയും ചാപ്‌റ്റര്‍ സംഘടനകളുടേയും ഭാരവാഹികള്‍ അംഗങ്ങള്‍ക്കായി പലവിധ സെമിനാറുകളും, ക്ലാസുകളും നടത്തുന്നതിനൊപ്പംതന്നെ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.