You are Here : Home / USA News

ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 4-ന്‌ -

Text Size  

Story Dated: Tuesday, August 18, 2015 08:49 hrs UTC

രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ

 

ഫ്‌ളോറിഡ:ഐ.പി.സി. സൗത്ത്‌ ഈസ്റ്റ്‌ റീജിയന്റെവാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 4 മുതല്‍ 6 വരെസെന്റര്‍ ഫ്‌ളോറിഡായില്‍ലേക്ക്‌ലാന്റ്‌ പട്ടണത്തിലുള്ളഐ.പി.സി ലേക്ക്‌ലാന്റ്‌ചര്‍ച്ചില്‍ (4525 ക്ലബ്‌ഹൗസ്‌റോഡ്‌, ലേക്ക്‌ലാന്റ്‌, ഫ്‌ളോറിഡ 33182) വെച്ച്‌ നടക്കും. വെള്ളിയാഴ്‌ചവൈകിട്ട്‌ 6:30 ന്‌ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്‌ഘാടനം ചെയ്യും.പാസ്റ്റര്‍ഷമീര്‍കൊല്ലം (ഇന്ത്യ) മുഖ്യ പ്രസംഗകനായിരിക്കും.ശനിയാഴ്‌ച പകല്‍ നടക്കുന്ന സഹോദരിസമാജത്തില്‍സിസ്റ്റര്‍ സൂസന്‍ ജോണ്‍ (ബോസ്റ്റണ്‍), പി.വൈ.പി.എ. സണ്ടേസകൂള്‍മീറ്റിംഗുകളില്‍ പാസ്റ്റര്‍എബി പീറ്റര്‍ (ഐ.പി.സി. കോട്ടയംതിയോളജിക്കല്‍സെമിനാരി പ്രിന്‍സിപ്പാള്‍) എന്നിവരും പ്രസംഗിക്കുന്നതാണ്‌. ഇവരെകൂടാതെറീജിയനിലെ പാസ്റ്റര്‍മാരായജേക്കബ്‌ മാത}, വി.പി. ജോസ്‌, ജേയിംസ്‌ജോര്‍ജ്ജ്‌ ഉമ്മന്‍,സാംനൈനാന്‍, ജോയി ഏബ്രഹാം, ജോണ്‍ തോമസ്‌, എ.സി. ഉമ്മന്‍ എന്നിവരുംവചനശുശ്രൂഷ നിര്‍വ്വഹിക്കും.

 

റീജിയന്റെ 15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെഅനുസ്‌മരിക്കുന്ന സ്‌മരണികയുടെ പ്രകാശനം കണ്‍വന്‍ഷന്റെ പ്രാരംഭ ദിവസമായവെള്ളിയാഴ്‌ചവൈകിട്ട്‌ നിര്‍വഹിക്കുന്നതാണ്‌.ഗാന ശുശ്രൂഷകള്‍ക്ക്‌ റീജിയന്‍ ക്വയറിനോടൊപ്പം, വെറില്‍തോമസ്‌ (ഇന്ത്യ) നേതൃത്വം നല്‌കുന്നതാണ്‌.ഞായറാഴ്‌ച നടക്കുന്ന പൊതുആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ (പ്രസിഡന്റ്‌), എ.സി. ഉമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌), മോറീസ്‌സാംസണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോയിന്റ്‌സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 32 അംഗ കമ്മിറ്റിയാണ്‌ ഈ കണ്‍വന്‍ഷനു നേത്രത്വം നല്‌കുന്നത്‌. കൂടുതല്‍വിവരങ്ങള്‍ക്ക്‌:പാസ്റ്റര്‍ കെ.സി.ജോണ്‍: 954-599-5472, പാസ്റ്റര്‍ എ.സി. ഉമ്മന്‍: 423-227-3754, പാസ്റ്റര്‍മോറീസ്‌സാംസണ്‍: 863-514-9981, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍: 678-571-6398, ബ്രദര്‍ ചാക്കോ സ്റ്റീഫന്‍: 863-248-9361

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.