You are Here : Home / USA News

ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, August 18, 2015 08:54 hrs UTC

 

 

 

ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം 'രക്ത ദാനം ജീവ ദാനം' എന്ന മഹത്തായ സന്ദേശം ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ ഓഗസ്റ്റ് 15 ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍(240 Potter Road, Des Plaines, Illinois, 6oo16) വെച്ച് ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു. സേവന പാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം, ചിക്കാഗോയിലെ ലൈഫ് സോഴ്‌സ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ഈ രക്തദാന പരിപാടിയില്‍ അനേകം പേര്‍ രക്തം ദാനം ചെയ്തു. ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ.ഏബ്രഹാം സ്‌കറിയ, അസോ.വികാരി.റവ.സോനു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനകളോടെ ബ്ലഡ് ഡ്രൈവ് ആരംഭിച്ചു. ബ്ലഡ് ഡ്രൈവ് വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും കണ്‍വീനര്‍ ടെജി തോമസ്, വിനോദ് വര്‍ഗീസ് എന്നിവര്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.