You are Here : Home / USA News

സൂസന്‍ ബി. ജോണ്‍ രചിച്ച 42 ഗാനങ്ങള്‍ അടങ്ങിയ സി.ഡിയുടെ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 18, 2015 08:43 hrs UTC

ഫ്‌ളോറിഡ: അനുഗ്രഹീത ഗാനരചയിതാവ്‌ സൂസന്‍ ബി. ജോണ്‍ രചിച്ച 42 പുതിയ ഗാനങ്ങള്‍ അടങ്ങിയ എം.പി 3 സി.ഡിയുടെ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു. മലയാളത്തിലെ പ്രഗത്ഭ ഗായകരായ കെ.ജി. മര്‍ക്കോസ്‌, കെസ്റ്റര്‍, ദലീമ, ഇമ്മാനുവേല്‍ ഹെന്റി, വില്‍സണ്‍ പിറവം, അജി പുത്തൂര്‍, ജോസ്‌ ജോര്‍ജ്‌, ബിനോയി ചാക്കോ, എലിസബത്ത്‌, സെലിന്‍ തുടങ്ങിയ 27 പ്രശസ്‌ത ഗായകരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. എം.പി3യിലുള്ള 42 ഗാനങ്ങള്‍ക്കൊപ്പം മൈനസ്‌ ട്രാക്കും, ലിറിക്‌സും ഈ സി.ഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ (ഇന്ത്യാ) ഫെല്ലോഷിപ്പ്‌ ഇരുപതാമത്‌ കോണ്‍ഫറന്‍സില്‍, പാസ്റ്റര്‍ ഏബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ വെച്ച്‌, ഇന്ത്യാ ദൈവസഭ സ്റ്റേറ്റ്‌ ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ. ജെയിംസ്‌, ഫിലാഡല്‍ഫിയ ടാബര്‍ നാക്കിള്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സീനിയര്‍ പാസ്റ്റര്‍ ജോണിക്കുട്ടി പി. ജോണിനു സി.ഡി. നല്‍കിക്കൊണ്ടാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌. പാസ്റ്റര്‍ ഏബ്രഹാം തോമസ്‌, സൂസന്‍ ബി. ജോണിനെ സദസിനു പരിചയപ്പെടുത്തുകയും, സി.ഡിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു.

 

ഗാനരചയിതാവ്‌ സൂസന്‍ ബി. ജോണ്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രശസ്‌ത ക്രൈസ്‌തവ സാഹിത്യകാരനും ഗ്രന്ഥകര്‍ത്താവുമായ, പരേതരായ ളാഹയില്‍ മത്തായി സാര്‍- സാറാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായി ജനിച്ച സൂസന്‍ ചെറുപ്രായത്തില്‍ തന്നെ ദൈവീക കാര്യങ്ങളിലും, ആത്മീയ കാര്യങ്ങളിലും അതീവ തല്‍പ്പരയായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ തന്നെ ഗാനങ്ങള്‍ പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്‌തിരുന്നു. 1974-ല്‍ പാസ്റ്റര്‍ ബാബു എം. ജോണിനെ വിവാഹം കഴിച്ചു. വിവാഹാനന്തരം കുടുംബമായി ദൈവവേലയില്‍ വ്യാപൃതരായി. ആദ്യകാലങ്ങളില്‍ കേരളത്തിലും, പിന്നീട്‌ 1983-ല്‍ അമേരിക്കയിലെത്തി. ഫ്‌ളോറിഡയിലെ ഗ്രീന്‍ മെഡോസ്‌ ദൈവസഭാ സ്ഥാപനത്തില്‍ പങ്കാളിയാകുകയും തുടര്‍ന്ന്‌ ദൈവശുശ്രൂഷയോടൊപ്പം ഗാനങ്ങളും, കവിതകളും എഴുതി പ്രസിദ്ധീകരിച്ചുവരുന്നു. ജെമി ജേക്കബ്‌, ജെസി സൂസന്‍ ജോണ്‍ എന്നിവര്‍ മക്കളും, ജിജു ജേക്കബ്‌ മരുമകനും, മലിയ ജേക്കബ്‌ കൊച്ചുമകളുമാണ്‌. 2013 നവംബര്‍ 3-ന്‌ ഭര്‍ത്താവ്‌ പാസ്റ്റര്‍ ബാബു എം. ജോണ്‍ നിര്യാതനായി.

 

കൂടുതല്‍ വിവരങ്ങള്‍ക്കും, സി.ഡിയും ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: ഫോണ്‍: 954 465 5758 (സെല്‍), 954 5721122 (വീട്‌). ഇമെയില്‍: susanbabu627@yahoo.com ആന്‍സന്‍ ടൈറ്റസ്‌ 854 729 8199 (മൊബൈല്‍ ഇന്ത്യ). ഇമെയില്‍: istainindia@gmail.com Website: www.paradiseaudioministries.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.