You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ പൊന്നോണം ആഗസ്റ്റ്‌ 22-ന്‌

Text Size  

Story Dated: Wednesday, August 19, 2015 10:08 hrs UTC

സജി കരിമ്പന്നൂര്‍, പി.ആര്‍.ഒ

റ്റാമ്പാ (ഫ്‌ളോറിഡ): സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2620 വാഷിംഗ്‌ടണ്‍ റോഡിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ഓഗസ്റ്റ്‌ 22ന്‌ ശനിയാഴ്‌ച 11 മണി മുതല്‍ നടത്തപ്പെടും. പ്രത്യേക ക്ഷണിതാവായി കേരളത്തില്‍ നിന്നും എത്തുന്ന മലയാള സിനിമാതാരം ബാബു ആന്റണിയും കുടുംബവുമാണ്‌ ഈ വര്‍ഷത്തെ മുഖ്യാതിഥികള്‍. മലയാളത്തനിമയാര്‍ന്ന വിഭവ സമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളമത്സരം, പുലികളി, ശിങ്കാരി മേളം, ചെണ്ടമേളം താലപ്പൊലി, തുടങ്ങിയവയുടെ അകമ്പടിയോടുകൂടി മഹാബലിയെ എതിരേല്‍ക്കല്‍, എന്നീ പരിപാടികള്‍ മലയാണ്മയുടെ സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പുതിയ തലമുറയ്‌ക്ക്‌ മനസ്സിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും സാധിക്കും. ദൈവത്തിന്റെ സ്വന്തം നാടായ മാവേലിമണ്ണിലെ സ്‌മരണകള്‍ ഇരമ്പുന്ന, നിരവധി കലാപരിപാടികളാണ്‌ ഓണസദ്യയ്‌ക്കുശേഷം അരങ്ങേറുന്നത്‌.

 

1986 മുതല്‍ മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായ അനുഗ്രഹീതകലാകാരന്‍ ബാബു ആന്റണിയും കുടുംബവും സാംസ്‌കാരിക പരിപാടികളില്‍ ചുവടുവയ്‌ക്കും. 175 സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുള്ള ഇദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക്‌ പ്രിയങ്കരനായ സാഹിത്യകാരന്‍ ശ്രീ. തമ്പി ആന്റണിയുടെ സംഹോദരന്‍ കൂടിയാണ്‌. ഒരുമയുടെ ഗൃഹാതുരത കൂടിയായിരിക്കും രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം. പ്രവാസി സമൂഹത്തിന്‌ ആഹ്ലാദവും അഭിമാനവും പകര്‍ന്നുകൊണ്ട്‌ കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട എം.എ.സി.എഫി ന്റെ അടുത്ത സാംസ്‌കാരിക പരിപാടി സെപ്‌റ്റംബര്‍ 19ന്‌ നടക്കുന്ന `ജയറാം ഷോ' ആണ്‌. തുടര്‍ന്ന്‌ നാഷണല്‍ ലവല്‍ ടാലന്റ്‌ കോമ്പറ്റീഷന്‍ ഒക്‌ടോബര്‍ 10 ശനിയാഴ്‌ച എംഎസിഎഫ്‌ ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (കെസിസി) വെച്ചും മറ്റ്‌ ഇതര ആഡിറ്റോറിയങ്ങളിലുമായും നടക്കും.

 

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന സാഹിത്യരചനാ അവാര്‍ഡുകള്‍ക്കായുള്ള കൃതികള്‍ അയച്ചു തരേണ്ട അവസാന തീയതി ഒക്‌ടോബര്‍ 30 ആണ്‌. ചെറുകഥ, കവിത, പ്രബന്ധം എന്നിവയ്‌ക്കാണ്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന, നന്മയുടെ നിറപുഞ്ചിരി വിടര്‍ത്തുന്ന, ആദര്‍ശത്തിന്റെ വിജയഭേരി മുഴക്കുന്ന നിരവധി കര്‍മ്മ പരിപാടികള്‍ക്ക്‌ റ്റാമ്പാ ഇനി വേദിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ഷീലക്കുട്ടി, ബിജോയ്‌ ജേക്കബ്‌, സാജന്‍ കോറാത്ത്‌, ജെയിംസ്‌ ഇല്ലിക്കല്‍ , ടി.ഉണ്ണിക്കൃഷ്‌ണന്‍, സോണി കുളങ്ങര, ബെന്നി വാന്‍ചിപുരക്കല്‍, ജോസ്‌ ഉപ്പൂറ്റില്‍, ഫ്രാന്‍സിസ്‌ വയലുങ്കല്‍, മറിയാമ്മ വട്ടമറ്റം., ലിജു ആന്റണി, ഡോ.മോഹന്‍, സല്‍മോന്‍ മാത്യൂ, ഷീല ഷാജു, സാലി മച്ചാണിക്കല്‍, അബു സാം കോറുത്ത്‌, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ ജോസ്‌ ജോണ്‍സണ്‍ പടിക്കാപറമ്പില്‍, റഹി മാത്യൂ, സാജി മാടത്തിലാട്ട്‌, സിന്ധു ജിതേഷ്‌, സുജിത്‌കുമാര്‍ അച്ചുതന്‍, സജി കരിമ്പന്നൂര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.