You are Here : Home / USA News

സ്വതന്ത്ര ഇന്ത്യയുടെ അറുപത്തൊമ്പതാം വാര്‍ഷികം മല്ലപ്പള്ളിയില്‍ ആഘോഷിച്ചു

Text Size  

Story Dated: Saturday, August 22, 2015 05:53 hrs UTC

 
മഹാത്മാഗാന്ധിയുടേയും, ചാച്ചാ ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും, സുബാഷ്‌ ചന്ദ്രബോസിന്റേയും, സരോജിനി നായിഡുവിന്റേയും വേഷവിതാനങ്ങള്‍ ധരിച്ച്‌ മല്ലപ്പള്ളി താലൂക്കിലെ വിവിധ സ്‌കൂളുകളിലെ മൂവായിരത്തോളം കുട്ടികളും, മുതര്‍ന്നവരും പങ്കെടുത്ത സ്വാതന്ത്ര്യദിന ഷോഷയാത്ര നഗരം ചുറ്റി, പൊതുസമ്മേളനത്തോടെയും, ദേശഭക്തിഗാനങ്ങളാലും പര്യവസാനിച്ചു.

ഫോമയുടെ പ്രഥമ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ (യു.എസ്‌.എ) ദേശീയ പതാക ഉയര്‍ത്തി ആരംഭിച്ച ഘോഷയാത്രയില്‍ ചെണ്ടമേളം, വാദ്യമേളം, വിവിധ സ്‌കൂളുകളിലെ കലാകാരികളുടെ പ്രച്ഛന്ന വേഷം, എന്‍.സി.സി കേഡറ്റുകളുടെ മാര്‍ച്ച്‌ തുടങ്ങി ഒട്ടേറെ ആകര്‍ഷകങ്ങളായ ഇനങ്ങളുണ്ടായിരുന്നു. #ോ

മല്ലപ്പള്ളി സീനിയര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷം കേരളത്തിലെ തന്നെ ശ്രദ്ധേയമായ ആഘോഷപരിപാടിയാണ്‌. വര്‍ണ്ണശബളമായ ഘോഷയാത്രയ്‌ക്കുശേഷം നടന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ മാത്യു ടി. തോമസ്‌ എം.എല്‍.എ, ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌, ചേംബര്‍ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.ജി. സാബു, ജില്ലാ പഞ്ചായത്ത്‌ അംഗം ശാന്തി പി. നായര്‍, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞുകോശി പോള്‍, കെ.സി.സി.എന്‍.എ ട്രഷറര്‍ അലക്‌സ്‌ ജോണ്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ കലാപരിപാടികളില്‍ വിജയികളായവര്‍ക്ക്‌ ചേംബര്‍ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജനും, സീനിയര്‍ ചേംബര്‍ ട്രഷറര്‍ രാജന്‍ ജോര്‍ജും ഉപഹാരങ്ങള്‍ കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.