You are Here : Home / USA News

കാനഡയില്‍ അവയവദാനപ്രചാരണത്തിന്റെ ഉദ്‌ഘാടനം നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 23, 2015 10:55 hrs UTC

ബ്രാംപ്‌ടന്‍: കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളി സമാജം അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി ഏറ്റെടുത്ത അവയവദാനപ്രചാരണത്തിന്റെ ഉദ്‌ഘാടനം ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍നടന്നു.. പ്രവാസി മലയാളികള്‍ക്ക്‌ ആകെ മാതൃകയായി അവയവ ദാനം നടത്തിയ ശിവകുമാര്‍ സേതുവിനെ അവയവദാന പ്രചാരണം ഉദ്‌ഘാടനം ചെയ്‌ത ബ്രഹ്‌മശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി അഭിനന്ദിച്ചു . ഫാ ജേക്കബ്‌ ആന്റണിയും യൂത്ത്‌ കലാവേദി വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ബോബനും കലാം അനുസ്‌മരണം പ്രഭാഷണം നടത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച്‌ കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ നടന്നു. ജയപാല്‍ കൂട്ടത്തിലും രൂപ നാരായണനും കലാ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. യുത്ത്‌വേദി ചെയര്‍ രേഷ്‌മ നമ്പ്യാരുടെ നേത്രുത്വത്തില്‍ നടന്ന സ്വതന്ത്രദിന ട്രബ്ലോ പ്രത്യേകം ശ്രദ്ധേയമായി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ബ്രഹ്മ ശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി ,സിആസ്‌ഐ െ്രെകസ്റ്റ്‌ ചര്‍ച്ച്‌ വികാരി ഫാദര്‍ ജേക്കബ്ബ്‌ ആന്റണി, മിസ്സിസാഗ അസോസിയേഷന്‍ പ്രസിഡണ്ട്‌ പ്രസാദ്‌ നായര്‍, ഓര്‍മ്മ പ്രസിഡണ്ട്‌ ലിജോ ചാക്കോ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്‍റ്‌ ഡോ. കരുണാകരന്‍ കുട്ടി തുടങ്ങിയവര്‍ സംബധിച്ചു. നിസ്വാര്‍ത്ഥമായ സാമൂഹ്യ സേവനത്തിനും സമാജത്തിനു വേണ്ടി ചെയ്‌ത പ്രവര്‍ത്തനങ്ങളും കണക്കില്‍ എടുത്തു സ്വാതന്ത്യ ദിനത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വരുന്ന ചടങ്ങില്‍ ശ്രീ ഗോപകുമാര്‍ നായരെ സമാജം ആദരിച്ചു.ഈ ചടങ്ങില്‍ അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള സമാജം ഭാരവാഹികള്‍ ചുമതലയേറ്റു. ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്ര ആക്കി ബി എം എസ്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌ എന്ന ആശയം വഴി നിര്‍ധനരായ രോഗികളെയും , സമൂഹത്തില്‍ സാമ്പത്തികമായ പ്രയാസം നേരിടുന്നവരെയും ആവിശ്യ ഘട്ടങ്ങളില്‍ സഹായിക്കാനും ലക്ഷ്യമിടുന്ന ബ്രാംപ്‌ടന്‍ മലയാളിസമാജം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെപ്പേര്‍ക്ക്‌ ഇതിനകം നോര്‍ത്ത്‌ അമേരിക്കയിലും കേരളത്തിലും മറ്റുമായി ആശ്വാസമേകിയിട്ടുണ്ട്‌. ഈ പ്രവര്‍ത്തങ്ങള്‍ കരുത്തോടെ അടുത്ത വര്‍ഷവും തുടരുന്നതാണ്‌ എന്ന്‌ സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം , സെക്രട്ടറി ശ്രീ ഉണ്ണി ഒപ്പത്ത്‌ ട്രഷറര്‍ ശ്രീ ജോജി ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. സമാജം സീനിയര്‍ വേദി ചെയര്‍ ശ്രീ ലാല്‍ജി ജോണ്‍ ആശംസകള്‍ നേര്‍ന്നു , തോമസ്‌ വര്‍ഗീസ്‌ നന്ദി രേഖപെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.