You are Here : Home / USA News

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഓഗസ്റ്റ്‌ 29ന്‌ കാക്കിയാട്ട്‌ എലിമെന്ററി സ്‌കൂളില്‍

Text Size  

Story Dated: Tuesday, August 25, 2015 09:11 hrs UTC

ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌ : ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച കാക്കിയാട്ട്‌ എലിമെന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (formerly known as Ramapo Freshman Center, 465 Viola Road, Spring Valley, NY 10979) വച്ച്‌ വിപുലമായി ആഘോഷിക്കുന്നു. മുഖ്യാതിഥിയായി പങ്കെടുത്ത്‌ ഓണസന്ദേശം നല്‍കുന്നത്‌ സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. നിഷാ പിള്ളയാണ്‌. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ വിഭവസമൃദ്ധമായ സദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്‍പ്പ്‌, തമ്പി പനക്കല്‍ നയിക്കുന്ന ലഘുനാടകം, വിശ്വനാഥന്‍ കുഞ്ഞുപിള്ള നയിക്കുന്ന വള്ളം കളി, ലൈസി അലക്‌സ്‌ നയിക്കുന്ന തിരുവാതിര, മാര്‍ഗം കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഗാനങ്ങള്‍ എന്നു വേണ്ട എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തോന്നുന്ന ഒരു തിരുവോണം തന്നെയാവും ഇത്തവണ അസോസിയേഷന്‍ കാഴ്‌ചവെക്കുന്നത്‌ എന്ന്‌! പ്രസിഡന്റ്‌റ്‌ ഷാജിമോന്‍ വെട്ടം അറിയിച്ചു.

എല്ലാ മലയാളികളെയും ഈ ഓണാഘോഷത്തിലേക്ക്‌ ഹാര്‍ദ്ദമായി ക്ഷണിക്കുന്നുവെന്ന്‌ സെക്രട്ടറി അലക്‌സ്‌ എബ്രഹാം, ജോയിന്റ്‌ സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ജോണ്‍ ദേവസ്യ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ളയര്‍ കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.