You are Here : Home / USA News

സിഎംഎ ഓണം 2015- അര്‍ച്ചന കവിയും ഡിനി ദാനിയേലും മുഖ്യാതിഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:15 hrs UTC

ഷിക്കാഗോ: ഓഗസ്റ്റ്‌ 29, ശനിയാഴ്‌ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജിലെ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ (2601 West Dempster tSreet Park Ridge, IL 60068) നടത്തപ്പെടുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ `ഓണം 2015' മുഖ്യ അതിഥികള്‍ ആയി പ്രശസ്‌ത ചലച്ചിത്ര താരം അര്‍ച്ചന കവിയും പ്രമുഖ സീരിയല്‍ നടി ഡിനി ദാനിയേലും പങ്കെടുക്കുന്നു. നീലത്താമര എന്ന മലയാള ചലച്ചിത്രത്തില്‍ നായികയായി രംഗപ്രവേശം ചെയ്‌ത അര്‍ച്ചന കവി, മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി ഇരുപതോളം സിനിമ കളില്‍ അഭിനയിച്ചു കഴിഞ്ഞു. 2015-ല്‍ പുറത്തു വരാനിരിക്കുന്ന മൂന്നു മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ്‌ അര്‍ച്ചന കവി ചെയ്‌തു കൊണ്ടിരിക്കുന്നത്‌ . മലയാളത്തിലെ പ്രമുഖ ടിവി അവതാരകയും സീരിയല്‍ നടിയുമാണ്‌ ഡിനി ഡാനിയേല്‍ . ഏഷ്യാനെറ്റ്‌, സുര്യ, മനോരമ, കൈരളി തുടങ്ങി വിവിധ ചാനലുകളിലെ സീരിയലുകളില്‍ പ്രമുഖ വേഷം ചെയ്‌തിട്ടുണ്ട്‌ .

 

 

ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്‌തു കൊണ്ടിരിക്കുന്ന സ്‌ത്രീധനം, വെള്ളാനകളുടെനാട്‌ എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. എല്ലാവര്‍ഷവും ഓരോ പ്രത്യേകതകളുമായി ഇങഅ ഓണാഘോഷം ജനശ്രദ്ധ ആകര്‌ഷിക്കാറുണ്ട്‌. വളരെ നിലവാരം പുലര്‌ത്തുന്ന കലാ പരിപാടികള്‍ സി.എം.എ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്‌ . ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ ഏഷ്യാനെറ്റ്‌, കൈരളി, ക്‌നാനായ വോയിസ്‌ തുടങ്ങി വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ഓണസദ്യ നാലു മണി മുതല്‍ ആറുവരെ ആയിരിക്കും എന്നതും, ഈ ഓണാഘോഷം എല്ലാവര്‍ക്കും പങ്കെടുക്കവുന്നതാണെന്നും ഭാരവാഹികള്‍ പ്രത്യേകം ഒര്‍മിപ്പിച്ചു. ആയതിനാല്‍ എല്ലാവരും നേരത്തെ തന്നെ ഓണ സദ്യയില്‍ പങ്കെടുത്തു ആറുമണിക്ക്‌ തന്നെ ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ഭാഗഭാക്കാകുവാന്‍ ശ്രദ്ധിക്കണമെന്നും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായ സി.എം.എ ഓണം 2015 വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ടോമി അമ്പേനാട്ടും ബിജി മാണിയും പറഞ്ഞു. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.