You are Here : Home / USA News

മാപ്പിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 29 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:17 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ്‌ 29 ന്‌ ശനിയാഴ്‌ച രാവിലെ 10:30 മുതല്‍ സീറോ മലബാര്‍ ചര്‍ച്ച്‌ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്ക്‌ മാവേലി മന്നന്റെ എഴുന്നള്ളത്തോടു കൂടി ആരംഭം കുറിക്കും. തായമ്പകയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ തിരുവാതിരകളിയും ചെണ്ടമേളവും അരങ്ങേറും. മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ ചിന്മയ മിഷന്‍ ട്രൈസ്‌റ്റേറ്റ്‌ സെന്ററിലെ ആചാര്യന്‍ സിദ്ധാനന്ദ സ്വാമിജികള്‍ ഓണസന്ദേശം നല്‍കുന്നതാണ്‌. ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിന്റെ നേതൃത്വത്തില്‍ ഫോമയുടെ നേതാക്കളും ഫിലഡല്‍ഫിയയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക നായകരും യോഗത്തില്‍ പങ്കെടുക്കുന്നതാണ്‌.

 

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വര്‍ണ്ണ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നതാണ്‌. കലാഭവന്‍ ലാല്‍ അങ്കമാലി അവതരിപ്പിക്കുന്ന മിമിക്രി, ആര്‍ട്‌സ്‌ ചെയര്‍മാന്‍ അനൂപ്‌ ജോസഫ്‌, ശ്രീദേവി അനൂപ്‌ തുടങ്ങിയ അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേള, വിവധ നൃത്തനൃത്യങ്ങള്‍, ഇതര കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടികള്‍ക്ക്‌ മിഴിവേകും. ജനപങ്കാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ഈ വര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാന്‍ മാപ്പ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഫിലഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പ്രത്യേകം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ സാബു സ്‌കറിയ (267 980 7923), വൈസ്‌ പ്രസിഡന്റ്‌ ദാനിയേല്‍ തോമസ്‌ (215 681 7777), ജനറല്‍ സെക്രട്ടറി സിജു ജോണ്‍ (267 496 2080), ട്രഷറര്‍ ജോണ്‍സന്‍ മാത്യു (215 740 9486), ആര്‍ട്‌സ്‌ ചെയര്‍മാന്‍ അനൂപ്‌ ജോസഫ്‌ (267423 5060), പബ്ലിസിറ്റി ചെയര്‍മാന്‍ സോബി ഇട്ടി (267 888 1373). സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.