You are Here : Home / USA News

എസ്‌തേര്‍ ജോയ്‌സ്‌ അലക്‌സാണ്ടര്‍ (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:25 hrs UTC

ന്യൂയോര്‍ക്ക്‌: കൊല്ലം സിയോണ്‍, പരേതനായ മാളിയേക്കല്‍ ജോസഫ്‌ അലക്‌സാണ്ടറുടെ ഭാര്യയും, ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന എസ്‌തേര്‍ ജോയ്‌സ്‌ അലക്‌സാണ്ടര്‍ (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ഡോ. എലിസബത്ത്‌ സൈമണ്‍ (ഡീന്‍, സ്‌കൂള്‍ ഓഫ്‌ നേഴ്‌സിംഗ്‌, നയാക്‌ കോളജ്‌), ലിസ്സി വര്‍ഗീസ്‌. മരുമക്കള്‍: ബാബു സൈമണ്‍ (യുണൈറ്റഡ്‌ നേഷന്‍സ്‌), പാസ്റ്റര്‍ പി.സി. വര്‍ഗീസ്‌ (രാജു). കൊച്ചുമക്കള്‍: ഫിന്നി, ഷീബ, ബെന്‍ജി, ഡോ. പ്രിസ്‌ക (പിങ്കി), ഡോ. അന്തോണി, ജെയിസണ്‍. സഹോദരങ്ങള്‍: ലീലാമ്മ ദാനിയേല്‍ (ഡാളസ്‌), പരേതരായ പാസ്റ്റര്‍ സോളമന്‍ ഡേവിഡ്‌, മോസസ്‌ ഡേവിഡ്‌. ആഗസ്റ്റ്‌ 28-നു വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 8.30 വരെ വെസ്റ്റ്‌ചെസ്റ്റര്‍ ക്രിസ്‌ത്യന്‍ വര്‍ഷിപ്പ്‌ സെന്ററില്‍ വെച്ച്‌ (294 Old Mamaroneck, Whiteplains) പൊതുദര്‍ശനം നടത്തപ്പെടും. 29-നു ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ക്രിസ്‌ത്യന്‍ വര്‍ഷിപ്പ്‌ സെന്ററില്‍ വച്ചുതന്നെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ മൗണ്ട്‌ ഹോപ്പ്‌ സെമിത്തേരിയില്‍ (50 Jackson Ave, Hastings on Hudson) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു സൈമണ്‍ 914 319 2238, 914 723 4335.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.