You are Here : Home / USA News

ഓര്‍മ്മ പൊന്നോണം 2015 സെപ്‌റ്റംബര്‍ 6 -ന്‌

Text Size  

Story Dated: Wednesday, August 26, 2015 08:27 hrs UTC

ഓര്‍ലാന്റോ: ഓര്‍മ്മയുടെ (ORMA Ontario regional Malayalee association) ആഭിമുഖ്യത്തിലുള്ള ഓണാഘോഷം `ഓര്‍മ്മ പൊന്നോണം 2015' സെപ്‌റ്റംബര്‍ 6 ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 വരെ മിസ്സിസ്സാഗ വൈല്‍ഡ്‌ വുഡ്‌പാര്‍ക്കില്‍ നടക്കും. രാവിലെ അത്തപൂക്കളത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, തുടര്‍ന്നു കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ ഇനം കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌ , തുടര്‍ന്ന്‌ മാവേലിയെവരവേല്‌പും ഉണ്ടായിരിക്കും. പുര്‍ഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേകം വടം വലിമത്സരം ഉണ്ടായിരിക്കുന്നതാണ്‌. ഒന്നാം സ്ഥാനക്കാര്‍ക്ക്‌ $ 501 ഉം , രണ്ടാം സ്ഥാനംകരസ്ഥമാക്കുന്നവര്‍ക്ക്‌ $ 201 ഉം സമ്മാനമായി ലഭിക്കും . ഉച്ചക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നു തുരുവാതിരയും, മറ്റുകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. മികച്ച രീതിയില്‍ കേരളീയ വസ്‌ത്രമണിഞ്ഞ്‌ വരുന്നകുടുംബത്തിനു പ്രത്യേകം സമ്മാനം ലഭിക്കുന്നതാണ്‌ , `മികച്ച ഓണവസ്‌ത്ര ` മത്സരംഈ പരിപാടിയുടെ പ്രത്യേക ആകര്‍ഷണമാണ്‌,ഒന്നുമുത്തല്‍ ആറു വയസ്സുവരെയും,ഏഴുമുതല്‍ പതിനഞ്ഞുവയസ്സുവരായുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംപ്രത്യേകം മത്സരങ്ങളുണ്ടയിരിക്കുന്നതാണ്‌, മികച്ച വസ്‌ത്രധാരണ രീതി, നിറക്കൂട്ട്‌, വസ്‌ത്രഭംഗി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിര്‍ണ്ണയിക്കുക. ആവേശകരമായ പഞ്ചഗുസ്‌തി മത്സരം മറ്റൊരാകര്‍ഷണമാണ്‌. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ 10 ഡോളര്‍ ഫീസു നല്‌കി രാവിലെ തന്നെ പേരു രജിസ്റ്റര്‍ചെയ്യേണ്ടതാണ്‌, എല്ലാവരേയും ആകര്‍ഷിക്കുന്ന വിവിധയിനം കലാപരിപാടികള്‍ പരിപാടിക്ക്‌ മാറ്റ്‌ കൂട്ടും ,വിവിധ കായിക പരിപാടിയില്‍ വിജയികളാകുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന്‌ ഓര്‍മ്മ പ്രസിഡന്‍റ്‌ ലിജോ ചാക്കോ, സെക്രട്ടറി ടോം ജെയിംസ്‌ എന്നിവര്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.