You are Here : Home / USA News

ഷിക്കാഗോ ബൈബിള്‍ കലോത്സവം ഏഞ്ചല്‍സ്‌ മീറ്റ്‌

Text Size  

Story Dated: Wednesday, August 26, 2015 08:29 hrs UTC

ഷിക്കാഗോ: സെപ്‌റ്റംബര്‍ 12 ശനിയാഴ്‌ച ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ഏഞ്ചല്‍സ്‌ മീറ്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക്‌ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലി മധ്യേയാണ്‌ ഏഞ്ചല്‍സ്‌ മീറ്റ്‌ നടത്തപ്പെടുന്നത്‌. വിശ്വാസത്തില്‍ വളര്‍ന്നുവരുന്ന ഫൊറോനായിലെ കുട്ടികള്‍ക്ക്‌ തീര്‍ച്ചയായും ഈ ഏഞ്ചല്‍സ്‌ മീറ്റ്‌ ഒരു പുതിയ അനുഭവമായിരിക്കുമെന്ന്‌ വികാരി ജെനറാള്‍ മോണ്‍. തോമസ്‌ മുളവനാല്‍ അറിയിച്ചു. വിശുദ്ധകുര്‍ബാനയില്‍ അഭിവന്ദ്യ പിതാവിനോടും മറ്റ്‌ വൈദികരോടും ഒപ്പം വെള്ള വസ്‌ത്രത്തില്‍ അണിനിരന്ന്‌, ഫൊറാനായിലെ എല്ലാ ഇടവകയിലേയും, മിഷനുകളിലേയും കുട്ടികള്‍ തങ്ങളുടെ വിശ്വാസവും, ഐക്യവും, തനിമയും വിളിച്ചോതും. തങ്ങളുടെ വിശ്വാസം ഊട്ടിവളര്‍ത്തുവാനും, സമുദായത്തില്‍ അഭിമാനം കൊള്ളുവാനും, നമ്മുടെ കുട്ടികള്‍ക്ക്‌ ഈ ഏഞ്ചല്‍സ്‌ മീറ്റ്‌ പ്രചോദനം ചെയ്യുമെന്ന്‌ ഫൊറോനാ അസ്സി. വികാരി ഫാദര്‍ സുനി പടിഞ്ഞാറേക്കര അഭിപ്രായപ്പെട്ടു.

 

ഏഞ്ചല്‍സ്‌ മീറ്റില്‍ പങ്കെടുന്ന മുഴുവന്‍ കുട്ടികളും, അവരുടെ മാതാപിതാക്കളും രാവിലെ 8.45 ന്‌ മുന്‍പായി ദൈവാലയത്തില്‍ എത്തിചേരണമെന്ന്‌ കണ്‍വീനര്‍ ബിനു ഇടകരയില്‍ അറിയിക്കുന്നു. നമ്മുടെ ഈ സമൂഹത്തില്‍ ഇദംപ്രദമായി നാം വിഭാവനം ചെയ്യുന്ന ഈ ഏഞ്ചല്‍സ്‌ മീറ്റില്‍, മാതാപിതാക്കള്‍ കുട്ടികളുമായി വന്ന്‌ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ ഏവരേയും ഓര്‍മ്മിപ്പിക്കുന്നു. കണ്‍വീനര്‍ ബിനു ഇടകരയുടെ നേത്രുത്വത്തില്‍ ആന്‍സി ചേലക്കല്‍, ലിസ്സി തെക്കേപറമ്പില്‍, മായ തെക്കനാട്ട്‌, ഷൈനി തറതട്ടേല്‍, മഞ്ചു ചകരിയാംതടത്തില്‍, റെജീനാ മടയനകാവില്‍, ഷീബാ മുത്തോലം, ജയ കുളങ്ങര, സുജ ഇത്തിത്താറ എന്നിവരടങ്ങിയ കമ്മിറ്റിയാണ്‌ ഏഞ്ചല്‍സ്‌ മീറ്റിന്‌ നേത്രുത്വം കൊടുക്കുന്നത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.