You are Here : Home / USA News

റവ.ഡോ. ആന്റണി കരിയില്‍ മാണ്ഡ്യ ബിഷപ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 11:41 hrs UTC

കൊച്ചി: സിഎംഐ സഭാംഗമായ റവ.ഡോ. ആന്റണി കരിയിലിനെ കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡിലാണു പ്രഖ്യാപനമുണ്ടായത്. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറാളും പ്രൊവിന്‍ഷ്യാളുമായിരുന്നു. ബംഗളൂരു ക്രൈസ്റ്റ് കോളജിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 ജനുവരി 18-നാണു മാണ്ഡ്യ രൂപത സ്ഥാപിതമായത്. പ്രഥമ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിലിനെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ച ഒഴിവിലാണു മാര്‍ ആന്റണി കരിയിലിന്റെ നിയമനം. ദക്ഷിണ കര്‍ണാടകയിലെ മൈസൂര്‍, ചാമരാജ്‌നഗര്‍, ഹാസന്‍, മാണ്ഡ്യ ജില്ലകള്‍ ഉള്‍പ്പെട്ടതാണു രൂപത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.