You are Here : Home / USA News

കെയിന്‍ ഓണം ഓഗസ്റ്റ്‌ 29-ന്‌ ബോസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 11:43 hrs UTC

ബോസ്റ്റണ്‍: മലയാളം മറന്നാലും മലയാളി മറക്കാത്ത മഹാബലിയുടെ വരവിന്റെ ഓര്‍മ്മ പുതുക്കാനും, സൗഹൃദം പങ്കുവെയ്‌ക്കാനും ഏതൊരു മലയാളിയുടേയും മനസ്സു വെമ്പുന്നപോലെ ന്യൂഇംഗ്ലണ്ട്‌ മലയാളികളും കേരളാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറെടുപ്പു തുടങ്ങി. ന്യൂഇംഗ്ലണ്ട്‌ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെയിനിന്റെ ഈവര്‍ഷത്തെ ഓണാഘോഷം 2015 ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച ബോസ്റ്റണിനടുത്ത്‌ ബെല്ലരിക്ക ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ഏകദേശം പതിനഞ്ചില്‍പ്പരം വിഭവങ്ങളുമായി കെയിന്‍ കുടുംബാംഗങ്ങള്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും നാലില്‍പ്പരം മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികളുമാണ്‌ പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുവളപ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയിരിക്കുന്നത്‌. ന്യൂഇംഗ്ലണ്ടിലെ അറിയപ്പെടുന്ന പാചക വിദഗ്‌ധനായ വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ്‌ തലേദിവസം മുതല്‍തന്നെ ഓണസദ്യ തയാറാക്കുന്നത്‌. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന പരിപാടികളില്‍ പൂക്കളം, താലപ്പൊലി, മാവേലിയുടെ എഴുന്നള്ളത്ത്‌, ചെണ്ടമേളം തുടങ്ങിയവയോടൊപ്പം തിരുവതിര, നൃത്തനൃത്യങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങിയവയും അവതരിപ്പിക്കപ്പെടുന്നു. ഓണസദ്യ രാവിലെ 11 മണി മുതല്‍ 1.30 വരെയായിരിക്കും. വൈകിട്ട്‌ 3 മണിക്ക്‌ ന്യൂഇംഗ്ലണ്ട്‌ `ഗരംമസാല' അവതരിപ്പിക്കുന്ന `രാഗസഞ്ചാരം' എന്ന ലൈവ്‌ ഗാനമേളയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: KANEUSA.org സന്ദര്‍ശിക്കുക. കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.