You are Here : Home / USA News

ക്യൂന്‍സ്‌ മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 11:45 hrs UTC

ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍പാര്‍ക്കിലെ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ ഇടവകയുടെ വലിയ പെരുന്നാളായ എട്ടുനോമ്പും പരിശുദ്ധ മാതാവിന്റെ ജനന പെരുന്നാളും ഓഗസ്റ്റ്‌ 30 മുതല്‍ വിവിധ കാര്യപരിപാടികളോടെ വിപുലമായി കൊണ്ടാടും. ഈവര്‍ഷത്തെ പെരുന്നാളിനു മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ പ്രധാന അതിഥിയായി നേതൃത്വം നല്‍കും. ഓഗസ്റ്റ്‌ 30-ന്‌ ഞായറാഴ്‌ച രാവിലെ 7 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ 7.45-ന്‌ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടും പ്രത്യേക പ്രാത്ഥനകളോടുംകൂടി നോമ്പാചരണത്തിനും ആഘോഷങ്ങള്‍ക്കും തുടക്കംകുറിക്കും. സെപ്‌റ്റംബര്‍ അഞ്ചാംതീയതി ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഇടവക വികാരി റവ.ഡോ. വര്‍ഗീസ്‌ മാനിക്കാട്ട്‌ പള്ളിയങ്കണത്തില്‍ കൊടിയേറ്റുന്നതോടെ പ്രധാന തിരുനാളാഘോഷങ്ങള്‍ക്ക്‌ തിരികൊളുത്തും. അഭിവന്ദ്യ തിരുമേനിക്ക്‌ പ്രത്യേകം ഒരുക്കപ്പെട്ട കുട്ടികളുടെ നിരകള്‍ സ്വാഗതമരുളി സ്വീകരണം നല്‍കും.

തുടര്‍ന്ന്‌ 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ വിശുദ്ധ കുര്‍ബാന, ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തപ്പെടും. വിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിഗീതങ്ങള്‍ ആലപിച്ച്‌ നടത്തപ്പെടുന്ന പ്രദക്ഷിണം പെരുന്നാളിന്റെ ആഘോഷപ്പൊലിമ വിളിച്ചോതുന്നതാവും. സെപ്‌റ്റംബര്‍ ആറാം തീയതി രാവിലെ 7-ന്‌ പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടത്തുന്നതാണ്‌. വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അത്ഭുതപ്രാര്‍ത്ഥനാഫലം ഉണ്ടാകുന്ന വിശുദ്ധ കുര്‍ബാന പ്രത്യേകമായി എല്ലാ ആഴ്‌ചകളിലും അനേകര്‍ വഴിപാടായി ഏറ്റുകഴിക്കുന്ന രീതി ഈ ദേവാലയത്തിലെ സവിശേഷതയാണ്‌. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവയോടെ ആഘോഷങ്ങള്‍ക്ക്‌ അവസാനം കുറിക്കും. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ പേരുകള്‍ കൊടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: റവ.ഡോ. വര്‍ഗീസ്‌ മാനിക്കാട്ട്‌ (301 520 5527) വികാരി, ജിനു ജോണ്‍ (917 704 9784) സെക്രട്ടറി, ലഖിന്‍ കുര്യാക്കോസ്‌ (917 754 5456) ട്രഷറര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.