You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Thursday, August 27, 2015 09:49 hrs UTC

ഷീനാ മംഗലത്ത്‌

ഷിക്കാഗോ: വാക്കിഗണിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. മോന്‍സണ്‍ മാലിക്കറുകയിലും കുടുംബവുമാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തിയത്‌. ഓഗസ്റ്റ്‌ 9-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഇടവക വികാരി റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പെരുന്നാള്‍ കൊടിയേറ്റം നടത്തി. കല്ലിശേരി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയാണ്‌ ഈവര്‍ഷത്തെ പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിച്ചത്‌. ഓഗസ്റ്റ്‌ 15-ന്‌ ശനിയാഴ്‌ച 6.30-ന്‌ സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രഘോഷണം, തുടര്‍ന്ന്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്ത ഭക്തിനിര്‍ഭരമായ ഘോഷയാത്ര എന്നിവ നടത്തപ്പെട്ടു.

 

അന്നേദിവസം നടന്ന കരിമരുന്ന്‌ പ്രയോഗവും കുട്ടികളുടെ കലാവിരുന്നും പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. 16-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ അഭിവന്ദ്യ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. ബലിയര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ എല്ലാ വിശ്വാസികളും കല്ലും തൂവാലയും വെച്ച്‌ പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയംപ്രാപിച്ചു. രണ്ടുമണിയോടെ നടന്ന വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിച്ചു. അഭി. തിരുമേനിയില്‍ നിന്നും കത്തിച്ച മെഴുകുതിരി ഏറ്റുവാങ്ങി ബാലു മാലത്തുശേരിലും കുടുംബവും അടുത്തവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.