You are Here : Home / USA News

തിരുകുടുംബ പ്രതിഷ്‌ഠയും, പ്രാര്‍ത്ഥനയും എല്ലാ ഇടവകഭവനങ്ങളിലും

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, August 27, 2015 09:53 hrs UTC

ഫിലാഡല്‍ഫിയാ: ചിക്കാഗൊ സെ. തോമസ്‌ സീറോമലബാര്‍ രൂപതുടെ `നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു' എന്ന തിരുവചനത്തിലൂന്നിയുള്ള കുടുംബവര്‍ഷാചരണത്തിന്റെയും, ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന ആഗോളകുടുംബസംഗമത്തിന്റെയും പശ്ചാത്തലത്തില്‍ ഫിലാഡല്‍ഫിയ സെ. തോമസ്‌ സീറോമലബാര്‍ ഫോറോനാ ദേവാലയത്തിലെ എല്ലാകുടുംബങ്ങളിലും തിരുക്കുടുംബത്തിന്റെ ആശീര്‍വദിക്കപ്പെട്ട രൂപം പ്രതിഷ്‌ഠിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നു. കുടുംബവര്‍ഷത്തോടനുബന്ധിച്ച്‌ രൂപതാ ഫാമിലി അപ്പസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ കുടുംബശക്തീകരണത്തിനും, വിശ്വാസവളര്‍ച്ചക്കും ഉതകുന്ന വിവിധ കര്‍മ്മപരിപാടികള്‍ എല്ലാ ഇടവകകളിലും, മിഷനുകളിലും നടപ്പിലാക്കിവരുന്നു. ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആഗസ്റ്റ്‌ 16 ഞായറാഴ്‌ച്ച കുര്‍ബാനമധ്യേ വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി തിരുക്കുടുംബത്തിന്റെ രൂപങ്ങള്‍ ആശീര്‍വദിച്ച്‌ എല്ലാ വാര്‍ഡു ഭാരവാഹികളെയും ഏല്‍പ്പിച്ചു.

 

വാര്‍ഡു പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ വാര്‍ഡ്‌ ഭാരവാഹികള്‍ രൂപങ്ങള്‍ ഏറ്റുവാങ്ങി. ഇടവകയിലെ 9 വാര്‍ഡുകളിലെ എല്ലാഭവനങ്ങളിലും ഈ രൂപം വച്ച്‌ കുടുംബപ്രതിഷ്‌ഠാജപവും, വിശേഷാല്‍ കുടുംബവര്‍ഷ പ്രാര്‍ത്ഥനകളും മുടങ്ങാതെ നിര്‍വഹിക്കും. ഭവനങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരുക്കുടുംബപ്രതിഷ്‌ഠക്കും, വിശേഷാല്‍ പ്രാര്‍ത്ഥനകള്‍ക്കും ശേഷം നവംബര്‍ എട്ടാം തിയതി തിരുക്കുടുംബത്തിന്റെ രൂപങ്ങള്‍ തിരികെ ദേവാലയത്തില്‍ കൊണ്ടുവന്ന്‌ സമാപനപ്രാര്‍ഥനകള്‍ നിര്‍വഹിക്കും. സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബങ്ങള്‍ ഇന്ന്‌ ലോകത്തെല്ലായിടത്തും നിരവധിയായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരി ക്കുകയാണ്‌. ദൈവം മെനഞ്ഞെടുത്ത ഭൂമിയിലെ സ്വര്‍ഗമായ കുടുംബങ്ങള്‍ ദൈവികപദ്ധതികള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും അനുസൃതമായി ആത്മീയമൂല്യങ്ങളും സഹോദരസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട്‌ വിശുദ്ധിയില്‍ വളരുന്നതിനും, തിരുക്കുടുംബത്തിന്റെ മാതൃകയില്‍ എല്ലാ കുടുംബങ്ങളും പ്രാര്‍ത്ഥനയുടെയും, പങ്കുവക്കലിന്റെയും ഭവനങ്ങളായി ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിനും, കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുന്നതിനും, എല്ലാ ദമ്പതിമാരെയും സ്‌നേഹത്തിലും, വിശ്വസ്‌തതയിലും ജീവിതകാലം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും, മക്കള്‍ക്ക്‌ വിശുദ്ധിയും, വിജ്ഞാനവും ലഭിക്കുന്നതിനും, മക്കളും മാതാപിതാക്കളും പരസ്‌പരസ്‌നേഹത്തിലും ബഹുമാനത്തിലും വളര്‍ന്ന്‌ കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടുമാക്കി മാറ്റുന്നതിനുംവേണ്ട ദൈവകൃപ പ്രാര്‍ത്ഥനയിലൂടെ കൈവരിക്കുന്നതിനും രൂപതുടെ കുടുംബവര്‍ഷഷാചരണവും, തിരുക്കുടുംബത്തിന്റെ രൂപങ്ങള്‍ പ്രതിഷ്‌ഠിച്ചുള്ള ഇടവകയിലെ കുടുംബപ്രാര്‍ത്ഥനകളും ലക്ഷ്യം വയ്‌ക്കുന്നു. ഫോട്ടോ: ജോസ്‌ തോമസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.