You are Here : Home / USA News

ഡാളസ് സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 27, 2015 10:01 hrs UTC

 
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 30(ഞായര്‍) മുതല്‍ സെപ്റ്റംബര്‍ 6(ഞായര്‍) വരെ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.
 
ആഗസ്റ്റ് 30(ഞായര്‍) വി.കുര്‍ബ്ബാനയോടു കൂടി തുടക്കം കുറിക്കുന്ന പെരുന്നാള്‍ സെപ്റ്റംബര്‍ 6(ഞായര്‍) വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയോടു കൂടി പര്യവസാനിക്കും.
 
സെപ്റ്റംബര്‍ അഞ്ചാം തീയ്യതി(ശനി) വൈകീട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രഗല്‍ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ.ഫാ.വര്‍ഗീസ് പോള്‍(ന്യൂയോര്‍ക്ക്) ധ്യാന പ്രസംഗം നടത്തും. ആറാം തീയ്യതി(ഞായര്‍) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. സെന്റ് മേരീസ് ഗായകസംഘം ആലപിക്കുന്ന ഭക്തി നിര്‍ഭരമായ ഗാനശൂശ്രൂഷ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.
 
ഭാഗ്യവതിയായ വി.ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട് അറിയിച്ചു. പെരുന്നാള്‍ നടത്തിപ്പിനായി വികാരിയുടേയും സെക്രട്ടറി ജി.ജേക്കബ് സ്‌ക്കറിയ, ട്രഷറര്‍ ശ്രീ.യല്‍ദൊ ജേക്കബ് എന്നിവരുടേയും നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നതു ശ്രീ.ബേബി ജോണ്‍ അറക്കപറമ്പിലും കുടുംബവുമാണ്. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.