You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 03, 2015 02:31 hrs UTC

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും, ഇടവക തിരുനാളും 2015 ഓഗസ്റ്റ്‌ 30 മുതല്‍ സെപ്‌റ്റംബര്‍ 13 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 30-ന്‌ ഇടവക വികാരി ഫാ. ബാബു മഠത്തില്‍പറമ്പിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം തിരുനാള്‍ കൊടിയേറി. സെപ്‌റ്റംബര്‍ 1 മുതല്‍ 5 വരെ വൈകിട്ട്‌ 7 മണിക്ക്‌ ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആറാം തീയതി ഞായറാഴ്‌ച രാവിലെ 10.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന. സെപ്‌റ്റംബര്‍ 7,8 തീയതികളില്‍ വൈകിട്ട്‌ 7 മണിക്ക്‌ ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന. സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 3.30-ന്‌ പൂനെയിലെ ഘട്‌കി മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ മോസ്റ്റ്‌ റവ.ഡോ. തോമസ്‌ മോര്‍ അന്തോണിയോസ്‌ പിതാവിനു സ്വീകരണം, തുടര്‍ന്ന്‌ ഇംഗ്ലീഷിലുള്ള വി. കുര്‍ബാനയര്‍പ്പണം, വാദ്യമേളങ്ങളോടെ പള്ളി ചുറ്റിയുള്ള നിരത്തിലൂടെ തിരുനാള്‍ പ്രദക്ഷിണം, അതേ തുടര്‍ന്ന്‌ വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടുള്ള മലങ്കര നൈറ്റും അരങ്ങേറും. സെപ്‌റ്റംബര്‍ 13-ന്‌ ഞായറാഴ്‌ച 10 മണിക്ക്‌ അഭി. ഡോ. തോമസ്‌ മാര്‍ അന്തോണിയോസ്‌ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി, ആദ്യകുര്‍ബാന സ്വീകരണം, സ്‌നേഹവിരുന്ന്‌ എന്നിവ ക്രമീകരിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ നടക്കുന്ന കൊടിയിറക്കോടെ തിരുനാള്‍ പരിപാടികള്‍ സമാപിക്കും. ഈവര്‍ഷം തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ബഞ്ചമിന്‍ തോമസ്‌, വര്‍ഗീസ്‌ ജോര്‍ജ്‌, കോശി ഏബ്രഹാം, ജോര്‍ജ്‌ ചാക്കോ, സിബി ദാനിയേല്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ്‌. തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത്‌ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഫാ. ബാബു മഠത്തില്‍പറമ്പിലും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ബാബു മഠത്തില്‍പറമ്പില്‍ (വികാരി) 773 754 9638, ബഞ്ചമിന്‍ തോമസ്‌ (സെക്രട്ടറി) 847 529 4600, രാജു വിന്‍സെന്റ്‌ (ട്രഷറര്‍) 630 890 7124, മനോജ്‌ സഖറിയ (കോര്‍ഡിനേറ്റര്‍) 630 346 8914.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.