You are Here : Home / USA News

മാര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ്‌ സ്റ്റാറ്റന്‍ ഐലന്റില്‍ അഞ്ചിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 03, 2015 02:34 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്റ്‌ മേഖലയിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഏകദിന റീജിയണല്‍ റിട്രീറ്റ്‌ സെപ്‌റ്റംബര്‍ അഞ്ചാം തിയതി ശനിയാഴ്‌ച സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. രാവിലെ 9.30 ന്‌ ആരംഭിക്കുന്ന ധ്യാനശുശ്രൂഷയ്‌ക്ക്‌ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ.ഡോ.ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ നേതൃത്വം നല്‍കുന്നതാണ്‌. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന ഈ അനുഗ്രഹീത ധ്യാനയോഗത്തിലേക്ക്‌ ഏവരെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. വിലാസം: മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, 130 പാര്‍ക്ക്‌ ഈവ്‌, സ്റ്റാറ്റന്‍ ഐലന്റ്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ടി.എ.തോമസ്‌ (വികാരി/വൈസ്‌ പ്രസിഡന്റ്‌) 7327663117, മിസ്സിസ്‌.സോഫി വില്‍സണ്‍ (ഏരിയ കോഡിനേറ്റര്‍) 8482505992, മിസ്സിസ്‌.അനി നൈനാന്‍ (ഏരിയാ റെപ്രസന്റേറ്റീവ്‌) 9739083140, മിസ്സിസ്‌.സാറാ മാത്യൂ (സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ റെപ്രസന്റേറ്റീവ്‌) 7187614459. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.