You are Here : Home / USA News

നാമം- മഞ്ച്‌ സംയുക്ത ഓണാഘോഷ ടിക്കറ്റ്‌ കിക്ക്‌ഓഫ്‌ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 03, 2015 02:38 hrs UTC

ന്യൂജേഴ്‌സി: നാമത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സി ജയ്‌ംമസ്‌ബര്‍ഗ്‌ തോംസണ്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തിയ സമ്മര്‍ പിക്‌നിക്കിനോടനുബന്ധിച്ച്‌ നാമം- മഞ്ച്‌ സംയുക്ത ഓണാഘോഷത്തിന്റെ ടിക്കറ്റ്‌ കിക്ക്‌ഓഫ്‌ നടന്നു. വളരെ വ്യത്യസ്‌തമായി സംഘടിപ്പിച്ച ഈ ചടങ്ങില്‍ നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍, മഞ്ച്‌ പ്രസഡന്റ്‌ ഷാജി വര്‍ഗീസിനൊപ്പം വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്‌ പ്രസിഡന്റ്‌ ഡോ. ടി.വി. ജോണിനു ആദ്യ ടിക്കറ്റ്‌ നല്‍കി ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക്‌ തുടക്കമിട്ടു. ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനകളായ മഞ്ചിന്റേയും വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റേയും സഹകരണത്തോടെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ മാധവന്‍ ബി. നായര്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളുടെ പരിപൂര്‍ണ്ണ വിജയത്തിന്‌ എല്ലാ പിന്തുണയും മഞ്ചിനുവേണ്ടി പ്രസിഡന്റ്‌ ഷാജി വര്‍ഗീസും, ആദ്യ ടിക്കറ്റ്‌ വാങ്ങിക്കൊണ്ട്‌ ഡോ. ടി.വി. ജോണും വാഗ്‌ദാനം ചെയ്‌തു. 2015 സെപ്‌റ്റംബര്‍ 19-ന്‌ ന്യൂജേഴ്‌സി എഡിസണ്‍ ഹെര്‍ബേര്‍ട്ട്‌ ഹൂവര്‍ മിഡില്‍ സ്‌കൂളില്‍ വെച്ച്‌ നടത്തപ്പെടുന്ന ഓണാഘോഷത്തിനു മിഴിവേകിക്കൊണ്ട്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്‌, പൂക്കളം, പുലികളി, മറ്റ്‌ കലാപരിപാടികളും, പായസ മത്സരവും, വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച നാമം പിക്‌നിക്കില്‍ വിവിധയിനം ഭക്ഷണവും, മത്സരങ്ങളും, കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിക്‌നിക്കില്‍ നാമം പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പി, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രവര്‍ത്തകന്‍ സോമന്‍ ജോണ്‍ തോമസ്‌, ഓണാഘോഷ കണ്‍വീനര്‍ സജിത്‌ കുമാര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്‌ ജനറല്‍ സെക്രട്ടറി വിനീത നായര്‍, നാമം ചാരിറ്റി കോര്‍ഡിനേറ്റര്‍ സഞ്‌ജീവ്‌ കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.