You are Here : Home / USA News

മയാമി സീറോ മലബാര്‍ ക്‌നാനായ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 04, 2015 10:12 hrs UTC

ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും അഭിഷേകവും പകര്‍ന്നു നല്‍കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 സെപ്‌റ്റംബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കുടുംബ വര്‍ഷത്തോടനുബന്ധിച്ച്‌ സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചില്‍ (St, Jude Knanaya Catholic Church, Miani, 1105 NW, 6th Ave, Fort Lauderdale, FL 333111) വച്ച്‌ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചന ശുശ്രൂഷകളിലൂടെയും ഗാന ശുശ്രൂഷകളിലൂടെയും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവിയുടെ സ്‌പിരിച്വല്‍ ഡയറക്‌ടറായ റവ.ഫാ ഷാജി തുമ്പേചിറയില്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശസ്‌ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ്‌ കരിമാത്തറ, ദൈവം വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി ഡൊമിനിക്‌, ആത്മീയ രംഗത്ത്‌ പുതിയ അഭിഷേകമായി മാറിയ ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ, യുവജനങ്ങള്‍ക്കുവേണ്ടി ദൈവം പ്രത്യേകം അഭിഷേകം ചെയ്‌ത്‌ അനുഗ്രഹിച്ച ബ്രദര്‍ മാത്യു ജോസഫ്‌ എന്നിവരാണ്‌ ധ്യാനം നയിക്കുക. സെപ്‌റ്റംബര്‍ നാലാം തീയതി വെള്ളിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും, അഞ്ചാം തീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും, ആറാം തീയതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5 മണി വരേയുമാണ്‌ ധ്യാന സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കാന്‍ സഭാഭേദമെന്യേ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസഫ്‌ മാത്യു (വികാരി, സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌) 954 305 7850, ജോസഫ്‌ ലൂക്കോസ്‌ (ട്രസ്റ്റി) 516 782 8397, ഏബ്രഹാം പുതിയിടത്തുശേരി (ട്രസ്റ്റി) 954 459 0998.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.