You are Here : Home / USA News

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റണില്‍

Text Size  

Story Dated: Friday, September 04, 2015 10:30 hrs UTC

 
ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ഓഗസ്റ്റ് 12, 13, 14  തീയതികളില്‍ വിപുലമായ പരിപാടികളോടെ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ നായര്‍ സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഹ്യൂസ്റ്റനില്‍ വച്ച് നടക്കുന്നു.  കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ടി ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു എന്ന്‍ പ്രസിഡന്റ്റ് ജി.കെ. പിള്ള അറിയിച്ചു.
 
അമേരിക്കയില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശാഖകള്‍ ഇല്ലാത്ത പട്ടണങ്ങളില്‍ ശാഖകള്‍ തുടങ്ങി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് എന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു. 
 
എല്ലാ കണ്‍വന്‍ഷനിലെയും പോലെ തന്നെ ഈ പ്രാവശ്യവും ന്യൂ യോര്‍ക്കില്‍ നിന്നും വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കും എന്ന്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.  
 
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്സ് സ്കൂളില്‍ സെപ്റ്റംബര്‍ 6 ഞായറാഴ്ച്ച നടക്കുമ്പോള്‍ നാഷണല്‍ പ്രസിഡന്റ്റ് ജി.കെ. പിള്ള പങ്കെടുക്കും. അന്ന് വൈകിട്ട് ആറു മണിക്ക് എന്‍.ബി.എ. സെന്ററില്‍ (240-17 Braddock Ave., NY 11426) ജി.കെ.പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സംബന്ധിക്കുന്നതിന്  ട്രൈസ്റ്റേറ്റ്  ഏറിയയിലുള്ള എല്ലാ നായര്‍ സമുദായാംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.   
    
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ.പിള്ള (പ്രസിഡന്റ് ) 832-277-0234, സുനില്‍ നായര്‍ (ജനറല്‍ സെക്രട്ടറി) 516-233-1160,  കുന്നപ്പള്ളില്‍ രാജഗോപാല്‍ (എന്‍.ബി.എ. പ്രസിഡന്റ് ) 917-444-0466.  
 
റിപ്പോര്‍ട്ട്:ജയപ്രകാശ് നായര്‍

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.