You are Here : Home / USA News

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 04, 2015 10:33 hrs UTC

 

AMERICA 03-Sep-2015
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ MGSOSA സതേണ്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ഒക്കലഹോമ 'ദി ക്യൂബ് റിക്രിയേഷന്‍ സെന്ററില്‍' വെച്ച് നടത്തപ്പെട്ടു.
 
ഒക്കലഹോമ സെന്റ് ജോര്‍ജ് ജാക്കോബൈറ്റ് പള്ളി വികാരി റവ.ഫാ. പ്രദോഷ് മാത്യു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ടൂര്‍ണ്ണമെന്റിന് ഹൂസ്റ്റന്‍, ഡാളസ്, ഒക്കലഹോമ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ നടത്തപ്പെട്ട ടൂര്‍ണ്ണമെന്റ് തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട്, കരഘോഷങ്ങളും, ആര്‍പ്പു വിളികളുമായി കായിക ഉല്ലാസത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന നിമിഷങ്ങളാല്‍ നിറഞ്ഞതായിരുന്നു.
 
ബാസ്‌ക്കറ്റ് ബോള്‍-ബോയ്‌സ്(സീനിയര്‍&ജൂനിയര്‍), ബാസ്‌ക്കറ്റ് ബോള്‍(ഗേള്‍സ്) എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, വോളിബോള്‍(ഗേള്‍സ്) ഇനത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ചാമ്പ്യന്‍മാരായി. ശ്രീ.ജെഫിന്‍ അലക്‌സ്, അനില്‍ ചെറിയാന്‍ എന്നിവര്‍ കോച്ചുകളായി പ്രവര്‍ത്തിച്ചു.
 
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വി.കുര്‍ബ്ബാനക്കുശേഷം വികാരി വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ വിജയികളായവര്‍ക്ക് ട്രോഫി നല്‍കി ആദരിച്ചു. കോര്‍ഡിനേറ്റര്‍മാരായ ജോബിന്‍ കുര്യാക്കോസ്, ജോളി കുര്യാക്കോസ് എന്നിവരോടും, ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.