You are Here : Home / USA News

പ്രവാസി ചാനല്‍ ഉദ്ഘാടനവും നാമി അവാര്‍ഡ് വിതരണവും തിങ്കളാഴ്ച

Text Size  

Story Dated: Friday, September 04, 2015 10:41 hrs UTC

 
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിലും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് (നാമി) സമ്മാനത്തിലും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ എം.പി, ആന്റോ ആന്റണി എം.പി, മനോരമ എഡിറ്റോറിയല്‍ ബോര്‍ഡ് ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവര്‍ പങ്കെടുക്കും.
 
ക്ഷണിക്കപ്പെട്ട പ്രൗഡസദസിനു മുന്നില്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂളിലാണ് പരിപാടി. നാമി അവാര്‍ഡ് ജേതാവായ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, തൊട്ടടുത്ത സ്ഥാനത്തുതന്നെ എത്തിയ ടി.എസ് ചാക്കോ, ഡോ. ആനി പോള്‍ തുടങ്ങിയവരും പങ്കെടുക്കും. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട് തുടങ്ങിയവരും പങ്കെടുക്കും.
 
അമേരിക്കയില്‍ രൂപംകൊണ്ട മാധ്യമത്തിന് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്കയിലെ മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്നു.
 
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ AATMA   ആത്മ പെര്‍ഫോമിംഗ് ആര്‍ട്‌സിലെ നൃത്തപരിപാടികളാണ് മുഖ്യ ആകര്‍ഷണം. ബിന്ദ്യ പ്രസാദിന്റെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നൃത്തങ്ങള്‍, സതീഷ് മേനോന്‍ (അറ്റ്‌ലാന്റാ), അനിത കൃഷ്ണ, സുമ നായര്‍, ജോഷി ജോസ്, സോഫിയ മണലില്‍, കാതറിന്‍ മാത്യു, റോഷന്‍ എന്നിവരുടെ ഗാനങ്ങള്‍ എന്നിവയും ചടങ്ങിനു മാറ്റുകൂട്ടും. ഇനിയും പാസ്സുകള്‍ ലഭ്യമല്ല എന്നുള്ള കാര്യവും സംഘാടകര്‍ അറിയിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.