You are Here : Home / USA News

ഒരു സൈബര്‍ സുവിശേഷ പ്രഘോഷണ സംരംഭം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 05, 2015 11:13 hrs UTC

സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയുടെ വേദപുസ്‌തക വായനകള്‍ അധികരിച്ച്‌ അല്‍മായര്‍ എഴുതുന്ന വിചിന്തനങ്ങള്‍ എല്ലാ വ്യാഴാഴ്‌ചയും ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്നു. പണ്ഡിതരും, സഭയോടു കൂറുപുലര്‍ത്തുന്നവരുമായ അല്‍മായ പ്രമുഖരാണ്‌ ഓരോ ആഴ്‌ചയും പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത്‌. ഈ വിചിന്തിനങ്ങള്‍ അല്‍മായര്‍ക്കും പ്രസംഗം പറയാന്‍ നിയുക്തരായവര്‍ക്കും ഒരുപോല സഹായകമായിരിക്കും. പ്രസംഗങ്ങള്‍ നേരിട്ടു കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ ആധുനിക ഇലക്‌ട്രോണിക്ക്‌ മാധ്യമങ്ങളില്‍ കൂടെ വായിച്ചു ധ്യാനിക്കാനും ഇത്‌ സഹായകമാകുന്നു. താല്‌പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. പ്രസംഗങ്ങള്‍ എഡിറ്റു ചെയ്‌തു പ്രസിദ്ധീകരിക്കാന്‍ അനുയോജ്യമാക്കുന്നത്‌ റവ. ഡോ. ജോര്‍ജ്ജ്‌ നെല്ലിശ്ശേരിയും, റവ. ഫാ. വറുഗീസ്‌ കണ്ണംപിള്ളിയുമാണ്‌. ശ്രീ. ജിജോ പന്തല്ലൂരാണ്‌ സാങ്കേതിക സഹായം നല്‍കുന്നത്‌.

പ്രസാധകര്‍ റവ. ഫാ. പോള്‍ കോട്ടയ്‌ക്കല്‍ (Sr.) ലിങ്ക്‌ : http://www.homilieslaypersonsyromalabar.com/

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Fr. Paul Kottackal (Sr.) Tel : 818-297 9696 email : frpaulkottackal@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.