You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്‌സ്‌ സമാപിച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, September 05, 2015 11:15 hrs UTC

ഫിലാഡല്‍ഫിയ:സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരും, വിവാഹത്തിനു തയാറെടുത്തുകൊണ്ടിരിക്കുന്നവരുമായ യുവതീയുവാക്കള്‍ ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്‌തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയം നടത്തിയ മൂന്നുദിവസത്തെ വിവാഹ ഒരുക്ക സെമിനാര്‍ സമാപിച്ചു. 2015 ആഗസ്റ്റ്‌ 28 വെള്ളിയാഴ്‌ച്ച വൈകുന്നേരം മുതല്‍ 30 ഞായറാഴ്‌ച്ചവരെ മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്‌ജ്‌ ഹൈസ്‌കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ്‌ ഓഫ്‌ ദി മോസ്റ്റ്‌ ബ്ലസഡ്‌ ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിരുന്നു ക്രമീകരിച്ചത്‌. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില്‍നിന്നുമായി 26 യുവതീയുവാക്കള്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്തു. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക്‌ വിവാഹ ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും, കൂടുതല്‍ സന്തോഷപ്രദമായും, ദൈവികപരിപാലനയോടെയും വിവാഹ ജീവിതം മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന?പല നല്ല കാര്യങ്ങളും ഈ കോഴ്‌സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഗ്രൂപ്പ്‌ തിരിച്ചുള്ള ചര്‍ച്ചാക്ലാസുകള്‍, വീഡിയോ ഉപയോഗിച്ചുള്ള പഠനം, കേസ്‌ സ്റ്റഡീസ്‌, പ്രഭാഷണങ്ങള്‍, അനുഭവം പകുവക്കല്‍, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന, കൗണ്‍സലിംഗ്‌ എന്നിവയാണു മൂന്നുദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ജീവിതത്തിന്റെ വ്യത്യസ്‌തമേഖലകളില്‍ പ്രശസ്‌തരും, പ്രഗല്‍ഭരുമായ വ്യക്തികളാണു ക്ലാസുകള്‍ നയിച്ചത്‌. ചിക്കാഗൊ സീറോ മലബാര്‍ രൂപതാ ഫാമിലി അപ്പസ്‌തലേറ്റ്‌ ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി, സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, സണ്ടേസ്‌കൂള്‍ അദ്ധ്യാപകരായ ഡോ. ജയിംസ്‌ കുറിച്ചി, ജോസ്‌ മാളേയ്‌ക്കല്‍, സോബി ചാക്കോ, മഞ്‌ജു ചാക്കോ, ജേക്കബ്‌ ചാക്കോ, ഡോ. ഏബ്രാഹം മാത്യു (ഡോ. മനോജ്‌), ലവ്‌ലി ജോസ്‌, ജോസ്‌മോന്‍ എബ്രാഹം എന്നിവരാണു യുവജനങ്ങള്‍ക്കു പരിശീലനം നല്‍കിയത്‌. ജോസ്‌ ജോസഫ്‌ ആയിരുന്നു കോഴ്‌സ്‌ കോര്‍ഡിനേറ്റര്‍. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുന്‍പ്‌ നിര്‍ബന്ധമായും ഈ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയിരിക്കണം. ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്‌തലേറ്റ്‌ ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി കോഴ്‌സിനു മേല്‍നോട്ടം വഹിച്ചു. ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, കോര്‍ഡിനേറ്റര്‍ ജോസ്‌ ജോസഫ്‌ എന്നിവര്‍ കോഴ്‌സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.