ആര്‍ലിംഗ്ടണ്‍ (ടെക്സാസ്): യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ആര്‍ലിംഗ്ടണില്‍ 'ഗ്ലോബല്‍ ഗാന്ധി എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ഗാന്ധിജിയുടെ സമര മാര്‍ഗ്ഗങ്ങളുടെ പ്രസക്തി എന്നതായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. നവംബര്‍ 10 ന് ചൊവ്വ സെന്‍ട്രല്‍ ലൈബ്രറിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഇറ്റിഎ കോളജ് ഓഫ് ലിബറല്‍ ആര്‍ട്ട്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് ആന്തോപോളജി ഗാന്ധി ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് നേതൃത്വം നല്‍കുക. നവംബര്‍ മാസം യൂണിവേഴ്സിറ്റി `ഏഷ്യന്‍ ഹെറിറ്റേജ് ' മാസമായി ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 817 272 2661
Comments