ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പോള്‍ചെയ്ത വോട്ടുകളില്‍ 108,389) അമ്പത്തൊന്ന് ശതമാനം നേടി സില്‍വസ്റ്റര്‍ ടര്‍ണര്‍ അട്ടിമറി വിജയം കരസ്ഥമാക്കി. എതിര്‍സ്ഥാനാര്‍ത്ഥി ബില്‍കിങ്ങിന് 104,307 (49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. ഡിസംബര്‍ 12-ന് ശനിയാഴ്ച രാവിലെ ആരംഭിച്ച പോളിംഗ് രാത്രി 7 മണിക്ക് അവസാനിച്ചു. അവസാന ഫലപ്രഖ്യാപനം രാത്രി പത്തരയോടുകൂടിയാണ് ഉണ്ടായത്. പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പ് നടന്നതെങ്കിലും പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ടര്‍ണര്‍ 26 വര്‍ഷം ടെക്സസ് നിയമസഭയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു. കിമ മേയറായിരുന്ന ബില്‍ കിങ്ങ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ടര്‍ണറെ ബില്‍കിങ്ങ് അഭിനന്ദിച്ചു. സിറ്റി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ബില്കിങ്ങിന്റെ സഹകരണം മേയര്‍ ടര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. വന്‍ ബിസിനസ് ഉടമകളുടേയും, രാഷ്ട്രീയ നേതാക്കളുടേയും എന്‍ഡോഴ്സ്മെന്റ് ലഭിച്ച കിങ്ങ് വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു.
Comments