You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ആറാമത്‌ കോണ്‍ഫറന്‍സ്‌ നവംബര്‍ 19,20,21 ന്‌ ചിക്കാഗോയില്‍

Text Size  

Story Dated: Wednesday, May 06, 2015 09:57 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. പ്രവാസ മ ലയാള ജീവിതത്തിന്റെ നടുമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവി ലുളള വിന്‍ധം ഹോട്ടലിലാണ്‌ മാധ്യമ മുന്നേറ്റത്തിന്‌ ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫ റന്‍സ്‌ നടക്കുക. ഗവണ്‍മെന്റ്‌ചീഫ്‌വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടന്‍, റാ ന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്‌താവും പത്രപ്രവര്‍ത്ത കനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സ്‌ മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ്‌ നയിക്കുക.

 

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, നിമിഷനരേ വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോ രമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അ ക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍. ഇരിങ്ങാലക്കുട മണ്ഡലത്തെ നിയമസഭയില്‍ മൂന്നാം പ്രാവശ്യവും പ്രതിനിധീകരിക്കുന്ന തോമസ്‌ ഉണ്ണിയാടന്‍ കേരള രാഷ്‌ട്രീത്തിലെ ശാന്തതയുടെയും സമവായത്തിന്റെയും മുഖ മാണ്‌. കേരള കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം സമീപകാലത്ത്‌ നേരിട്ട കോളിളക്കത്തില്‍ ഔദ്യോ ഗിക പക്ഷത്തിനൊപ്പം ഉറച്ചു നിന്ന ഉണ്ണിയാടനെ ചീഫ്‌ വിപ്പായി പാര്‍ട്ടി നിയോഗിച്ചത്‌ സംഘടനയോടുളള അര്‍പ്പണബോധത്തിന്റെ പ്രതിഫലമായിട്ടായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനപ്രിയ അവാര്‍ഡ്‌ അടക്കം ഒട്ടേറെ പുരസ്‌ കാരങ്ങള്‍ നേടിയിട്ടുളള തോമസ്‌ ഉണ്ണിയാടന്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ പൊ തുരംഗത്ത്‌ എത്തിയത്‌. കേരള യൂത്ത്‌ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

 

വൈക്കത്തു നിന്നും ഇരിങ്ങാലക്കുടയിലെത്തി മത്സരിച്ച്‌ വിജയിച്ച്‌ ആ നാടിന്റെ പ്രിയ ങ്കരനായി മാറിയ ചരിത്രമാണ്‌ തോമസ്‌ ഉണ്ണിയാടന്റേത്‌. ആദ്യ വിജയം 406 വോട്ടിന്റെ ഭൂ രിപക്ഷത്തിനായിരുന്നെങ്കില്‍ 2001 ല്‍ മൂന്നാംവട്ടം ജയിച്ചത്‌ 12404 വോട്ട്‌ ഭൂരിപക്ഷം നേടി യാണ്‌. ദേശാഭിമാനിയുടെ പത്തനംതിട്ട ബ്യൂറോ ചീഫ്‌ ആയിരുന്ന രാജു എബ്രഹാം റാന്നി മ ണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്‌ നാലാം തവണയാണ്‌. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു. എസ്‌.എഫ്‌.ഐ സ്‌കൂ ള്‍ യൂണിറ്റ്‌ സെക്രട്ടറി, റാന്നി സെന്റ്‌തോമസ്‌ കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍, കേരള യൂ ണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചു. പത്രപ്രവര്‍ത്തക നായിരിക്കെ പത്തനംതിട്ട പ്രസ്‌ക്ലബ്ബ്‌ ജോയിന്റ്‌സെക്രട്ടറിയായിരുന്നു. നിരവധി ട്രേഡ്‌ യൂ ണിയനുകളുടെ അമരം കാത്ത രാജു എബ്രഹാം ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്‌. ദൃശ്യമാധ്യമ രംഗത്തെക്കുറച്ച്‌ ഓര്‍ക്കുമ്പോള്‍ ആരുടെയും മനസില്‍ ആദ്യം കടന്നു വരുന്ന പേരാണ്‌ കൈരളി ടി.വി മാനേജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസിന്റേത്‌.

 

ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ്‌ ഇന്ദ്രപ്രസ്‌ഥ രാഷ്‌ട്രീയ ത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്‌തിയാണ്‌. റാങ്കുകള്‍ നേടി ഉന്നത വിദ്യാഭ്യാസം പൂര്‍ ത്തിയാക്കിയ ജോണ്‍ ബ്രിട്ടാസ്‌ എം.ഫിലും പി.എച്ച്‌.ഡിയും നേടിയത്‌ ഇന്ത്യയിലെ ഒന്നാം കിട സ്‌ഥാപനമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌. നന്നേ ചെറുപ്പത്തിലേ പത്രപ്രവര്‍ത്തന മേഖലയിലെത്തിയ ബ്രിട്ടാസ്‌ ഡല്‍ഹിയില്‍ നട ന്ന പല രാഷ്‌ട്രീയ നാടകങ്ങളുടെയും ദൃക്‌സാക്ഷിയായിരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രക്കാരനും ജോണ്‍ ബ്രിട്ടാസ്‌ തന്നെ. കൈരളി ടി.വി തുടങ്ങുമ്പോള്‍ നേതൃസ്‌ഥാനത്തേക്ക്‌ ബ്രിട്ടാസിന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌ ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി തന്നെയാണ്‌. അഭിമുഖങ്ങളിലൂടെ കാണികളിലേക്ക്‌ ഇ റങ്ങുന്ന ബ്രിട്ടാസ്‌ മാതാ അമൃതാനന്ദമയിയുടെ മുന്‍ അനുയായി ട്രെവല്‍ ഗേറ്റ്‌സുമായി ന ടത്തിയ അഭിമുഖം സൃഷ്‌ടിച്ച വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല.

 

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഇക്കൊല്ലത്തെ മാധ്യമരത്‌ന പുരസ്‌കാരം നേടിയതും ജോണ്‍ ബ്രി ട്ടാസാണ്‌. കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുളള ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സമ ര്‍പ്പണവും മഹനീയ പുരസ്‌കാരവുമായ മാധ്യമരത്‌ന ചിക്കാഗോ കോണ്‍ഫറന്‍സില്‍ ബ്രി ട്ടാസിന്‌ സമ്മാനിക്കും. ന്യൂസ്‌ ഡെലിവറിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇന്റര്‍നെറ്റിലേക്ക്‌ പത്ര മുത്തശി മല യാള മനോരമ ചുവടുവയ്‌ക്കുമ്പോള്‍ അതിന്‌ ചുമതലക്കാരനായി നിയോഗിക്കപ്പെട്ട സ ന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ മനോമര ഓണ്‍ലൈനിനെ ഒന്നാംനിര വെബ്‌സൈറ്റാക്കുന്നതില്‍ ശ്രദ്‌ധേയമായ പങ്കുവഹിച്ചു.

 

പുത്തന്‍ സാങ്കേതിക വിദ്യയെ ആക്രണോത്‌സുകതയോടെ സ്വായത്തമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ഓട്ടോമൊബൈ ല്‍ ജേര്‍ണലിസം എന്ന പുതിയ മേഖലയിലേക്കും തന്നിലെ പത്രപ്രവര്‍ത്തകനെ എത്തി ച്ചു. വാഹനങ്ങളെ സംബന്‌ധിച്ച ശാസ്‌ത്രീയവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കു ന്ന ഫാസ്‌റ്റ്‌ട്രാക്ക്‌ എന്ന പംക്‌തി വര്‍ഷങ്ങളായി മനോരമക്കായി തയാറാക്കുന്നു. ഫാസ്‌റ്റ്‌ ട്രാക്ക്‌ എന്ന പേരില്‍ പുസ്‌കതവും രചിച്ചിട്ടുണ്ട്‌. ന്യൂജനറേഷന്‍ മീഡിയയുടെ അമരക്കാരനെന്ന നിലയില്‍ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുളള സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ സെമിനാറുകള്‍ക്കായും സമ്മേളനങ്ങള്‍ക്കാ യും പലതവണ അമേരിക്കയില്‍ എത്തിയിട്ടുണ്ട്‌. ഒന്നര നൂറ്റാണ്ടിലേക്കെത്തുന്ന മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ഡപ്യൂ ട്ടി എഡിറ്ററായ സേര്‍ജി ആന്റണിയ കേരള പ്രസ്‌ അക്കാഡമി ചെയര്‍മാനായി ഗവണ്‍മെ ന്റ്‌നിയമിക്കുന്നത്‌ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. മൂന്നുവര്‍ഷമാണ്‌ കാലാവധി. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രഥമ മാധ്യമശ്രീ ജേതാവ്‌ എന്‍.പി രാജേന്ദ്രന്‍ വിരമിച്ച ഒഴിവിലാണ്‌ സേ ര്‍ജി ആന്റണിയെ നിയമിക്കുന്നത്‌.

 

ചെറുപ്രായത്തില്‍ തന്നെ പത്രപ്രവര്‍ത്തനത്തിലെത്തിയ സേര്‍ജി ആന്റണി ദീപികയുടെ വിവിധ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വിശകലന ബുദ്‌ധിയോടെ വാര്‍ത്താ സംഭവങ്ങളെ അപഗ്രഥിക്കുന്ന സേര്‍ജി ആന്റണിക്ക്‌ മികച്ച മുഖപ്രസംഗ എഴുത്തുകാരനു ളള അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.