You are Here : Home / USA News

ബ്രാംറ്റണ്‍ മലയാളി സമാജം ഹെൽപിംഗ് ഹാൻഡ്‌ സഹായം വിതരണം ചെയ്തു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, May 06, 2015 01:36 hrs UTC


ഒന്റാരിയോ :ബ്രാംറ്റണ്‍ മലയാളി സമാജം ഹെൽപിംഗ് ഹാൻഡ്‌ സ്വരൂപിച്ച കുടുംബ സഹായ നിധി മെയ് 2 ശനിയ്യാഴ്ച വൈകിട്ട് ചേർന്ന യോഗത്തിൽ വച്ച് വിതരണം  ചെയ്തു.ബ്രാൻഫോർഡിൽ കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് മഷീനിൽ ജോലി ചെയ്തു കൊണ്ടിരിക്കുംപോൾ ഉണ്ടായ അപകടത്തെ തുടർന്ന് അതി ദാരുണമായി അന്ത്യം സംഭവിച്ച ശ്രീ.ഗുണയുടെ കുടുംബത്തിനുള്ള ധനസഹായ നിധിയാണ്‌ വിതരണം ചെയ്തത് .പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ഫാദർ മാത്യു ബേബി ,സെന്റ്‌ മേരിസ് ചർച് വികാരി ആണ് തുക വിതരണം ചെയ്തത് .വളരെ ചുരുങ്ങിയ ദിവസങ്ങൾകുള്ളിൽ സന്മനസ്സുള്ളവരിൽ നിന്നും പിരിച്ചെടുത്ത 3875 ഡോളർ ആണ് നിരാലംബരായ കുടുംബ അംഗങ്ങള്ക് കൈമാറിയത് .
കുറെ വർഷങ്ങൾ ആയി  ഹെൽപിംഗ് ഹാൻഡ്‌ എന്ന പ്രത്യേക പദ്ധതി പ്രകാരം സമൂഹത്തിൽ രോഗങ്ങളാലും ,പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങളാലും വേദനയും,ദുരിതവും അനുഭവിക്കുന്നവർകു വേണ്ടി  ബ്രാംറ്റണ്‍ മലയാളി സമാജം നടത്തിവരുന്ന സഹായ പദ്ധതി പ്രകാരം ഇത് 19 മത്തെ സഹായമാണ്.2015 റിപ്പബ്ലിക് ദിനത്തിലും ഹൃദയ സംബന്ധമായ രോഗിക്ക് നാട്ടിൽ സഹായ ധനം എത്തിച്ചിരുന്നു.ഹെൽപിംഗ് ഹാൻഡ് പദ്ധതിയിൽ ചേർന്ന് സമൂഹത്തിനു വെളിച്ചം ഏകിയ എല്ലാവര്ക്കും സംമാജത്തിന്റെ പേരിൽ കമ്മിറ്റി അംഗങ്ങൾ നന്ദി അർപിചു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.