You are Here : Home / USA News

അക്ഷരശ്ലോക സദസ്സും, അന്താക്ഷരിയും-ഡാളസ്സില്‍-ജൂണ്‍ 20ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 12, 2015 11:11 hrs UTC

ഗാര്‍ലന്റ് : ഡാളസ് മെട്രോപ്ലെക്‌സിലെ കവികള്‍ക്കും, ഗായകര്‍ക്കും, ഗാനരചിയിതാക്കള്‍ക്കും ഒന്നിച്ചു ചേരുന്നതിനുള്ള അസുലഭ അവസരം കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഒരുക്കുന്നു. ജൂണ്‍ 20ന് അസ്സോസിയഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഉച്ചകഴിഞ്ഞു 3 മണിക്ക് അക്ഷര ശ്ലോക സദസ്സും, അന്താക്ഷരിയും എന്ന പ്രോഗ്രാമിലാണ് ഇവര്‍ മാറ്റുരക്കുക.
 
സുവര്‍ണ്ണ ചിന്തകളിലൂടെ ഭൂതകാലത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ഈ സാഹിത്യ- സംഗീത സൗഹാര്‍ദ്ര സായാന്തനം. അധരങ്ങളിലൂടെ അനര്‍ഗളമായി അടര്‍ന്ന് വീഴുന്ന അക്ഷരമാലക്രമത്തിലുള്ള ശ്ലോകങ്ങളും, കവിതകളും മുന്‍വര്‍ഷങ്ങളേക്കാള്‍ ശ്രോതാക്കളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിലാക്കുക തന്നെ ചെയ്യുമെന്നാണ് സംഘാടകരുടെ പ്രതീക്ഷം കേരള അസ്സോസിയേഷന്‍ മുന്‍ ഭാരവാഹിയും, ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) ജനറല്‍ സെക്രട്ടറിയും, കവിയും കഥാകൃത്തും, ഗായകനുമായ ജോസ് ഓച്ചാലില്‍, യുവ സാഹിത്യക്കാരനും, കവിയും, ഡാളസ് കേരള അസ്സോസിയേഷന്‍ ഡയറക്ടറുമായ അനശ്വരം മാമ്പിള്ളിയും നേതൃത്വം നല്‍കുന്നു എന്നുള്ളത് പരിപാടിയുടെ മാറ്റു വര്‍ദ്ധിപ്പിക്കും.
 
 
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വിവരം ജോസ് ഓച്ചാലില്‍(972 329 6906), അനശ്വരം മാമ്പിള്ളി(203 400 9266) എന്നിവരുമായി ബന്ധപ്പെടണമെന്ന് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.