You are Here : Home / USA News

ഇ.പി. മേനോന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം

Text Size  

Story Dated: Friday, June 12, 2015 11:13 hrs UTC

ബി. അരവിന്ദാക്ഷന്‍

 

ന്യൂയോര്‍ക്ക്‌: ആണവനിരായുധീകരണം, ലോകസമാധാനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ അരനൂറ്റാണ്ടിലേറെ സേവനം നല്‍കിയ ഇ.പി. മേനോന്‍ ജൂണ്‍ 14 മുതല്‍ 16 വരെ ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കുന്നു.

കെ. കേളപ്പജി, വിനോബ ബാവെ, താക്കര്‍ ബാപ്പ, ജയപ്രകാശ്‌ നാരായണന്‍, ജവഹര്‍ലാല്‍ നെഹ്‌റു, ബര്‍ണാഡ്‌ റസ്സല്‍ എന്നീ മഹദ്‌ വ്യക്തികളുടെ ആദര്‍ശവും, ജീവതലക്ഷ്യവും ഉള്‍ക്കൊണ്ട്‌ ജീവിതം ലോക നന്മയ്‌ക്കായി അര്‍പ്പിക്കപ്പെട്ട മഹദ്‌ വ്യക്തിയാണ്‌ ഇ.പി. മേനോന്‍.

1962- 64 കാലയളവില്‍ 28 മാസം കാല്‍നടയായി 8000 മൈല്‍ സഞ്ചരിച്ച്‌ ലോക ആണവശക്തികള്‍ക്കെതിരേ പൊതുജന പിന്തുണ നേടുകയുണ്ടായി. മേനോനും, സുഹൃത്ത്‌ സതീഷ്‌ കുമാറും ആരംഭിച്ച ലോക പദയാത്രയില്‍ ഇരുവര്‍ക്കും പാസ്‌പോര്‍ട്ടും, വിസയും, കൈയ്യില്‍ പണവും ഉണ്ടായിരുന്നില്ല. എന്നാല്‍ ലോകജനത ദൗത്യം നിറവേറ്റാന്‍ സ്‌നേഹപൂര്‍വ്വം സഹായിച്ച്‌ സഹകരിച്ചു.

മേനോനെ ആദരിച്ചുകൊണ്ട്‌ ന്യൂയോര്‍ക്കിലെ വിവിധ സാമൂഹ്യ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ക്യൂന്‍സിലെ സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ സ്വീകരണവും അത്താഴവിരുന്നും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബി. അരവിന്ദാക്ഷന്‍, ലാല്‍ കെ. മോട്ടുവാനി, കെ.ജി. ജനാര്‍ദ്ദനന്‍, വര്‍ഗീസ്‌ തെക്കേക്കര. ഇമെയില്‍: aravindanny@gmail.com, Ph: 516 616 0233.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.