You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, June 13, 2015 11:48 hrs UTC

ഫിലാഡല്‍ഫിയ: സെ. തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്‌കൂള്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ചിക്കാഗോ സെ. തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടു പിതാവായിരുന്നു മുഖ്യകാര്‍മ്മികന്‍. ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, ഫിലാഡല്‍ഫിയ സെ. ജോണ്‍ ന}മാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. മാത്യു പാഴൂര്‍ (സെ. ക്രിസ്റ്റഫര്‍ ചര്‍ച്ച്‌, ബുക്കാനന്‍, ന്യൂയോര്‍ക്ക്‌) എന്നീ വൈദികര്‍ സഹകാര്‍മ്മികരായി. ജൂണ്‍ 7 ഞായറാഴ്‌ച്ച രാവിലെ 10 മണിക്കുള്ള കുര്‍ബാനയോടനുബന്ധിച്ചായിരുന്നു ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ മാര്‍ ജോയി ആലപ്പാട്ട്‌ കുട്ടികള്‍ക്ക്‌ നല്‍കിയത്‌.

 

കഴിഞ്ഞ ഒരു വര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 24 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ മെര്‍ലി ജോസ്‌ പാലത്തിങ്കല്‍, ജയ്‌ക്ക്‌ ചാക്കോ, സോബി ചാക്കോ, റജീനാ ജോസഫ്‌, കാരളിന്‍ ജോര്‍ജ്‌, ഡോ. ജയിംസ്‌ കുറിച്ചി എന്നിവര്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ പരിശീലനത്തിനു നേതൃത്വം നല്‍കി. ആല്‍ബര്‍ട്ട്‌ ചാക്കോ, അലീനാ ബേസില്‍, അലീനാ ബോസ്‌, ആല്‍ഫിന്‍ ഷാജന്‍, അലിസ സിജി, ആന്‍ഡ്രൂ എബ്രാഹം, ഏയ്‌ഞ്‌ജല്‍ ഷാജന്‍, ഏഞ്‌ജലാ ജിജി, ആന്‍ മേരി ജോസഫ്‌, ജോര്‍ജ്‌ അഖില്‍ ഷാല്‌ബന്‍, ഗ്രെയ്‌സ്‌ ചെമ്പ്‌ളായില്‍, ഹന്നാ ജയിംസ്‌, ഇസബെല്‍ ജോസഫ്‌, ജെസ്‌വിന്‍ ജെറി, ജോസ്‌ലിന്‍ ജോസഫ്‌, ജോയല്‍ സക്കറിയാസ്‌, ജോനാതന്‍ ജോര്‍ജ്‌, ജോസഫ്‌ ചാക്കോ, ജോയല്‍ ഷാജി, ജൂഡിത്‌ ബോസ്‌ക്കോ, കേറ്റ്‌ലിന്‍ കോശി, നിധി ജോണ്‍, നിഖില്‍ സിറിയക്‌, തോമസ്‌ അജയ്‌ എബ്രഹം എന്നീ കുട്ടികളാണു ഈ വര്‍ഷം ജോയി ആലപ്പാട്ടു പിതാവില്‍നിന്നും പ്രഥമ ദിവകാരുണ്യവും, സ്ഥൈര്യലേപനവൂം സ്വീകരിച്ചത്‌.

 

രൂപതയുടെ സഹായമെത്രാനായശേഷം ആദ്യമായി ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി സന്ദര്‍ശിച്ച മാര്‍ ജോയി ആലപ്പാട്ടു പിതാവിനെ ദേവാലയകവാടത്തില്‍ ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, മരിയന്‍ മദേഴ്‌സും, മറ്റു ഭക്തസംഘടനാപ്രവര്‍ത്തകരും, ഇടവകജനങ്ങളും ഒത്തുചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ 10 മണിക്കുള്ള ദിവ്യബലിയില്‍ പിതാവ്‌ മുഖ്യകാര്‍മ്മികത്വം വഹിച്ച്‌ കുട്ടികള്‍ക്ക്‌ ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ നല്‍കിയത്‌. ഫോട്ടോ: ജോസ്‌ തോമസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.