You are Here : Home / USA News

ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്റെ ഭാര്യാമാതാവ്‌ നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, June 13, 2015 11:52 hrs UTC

റിട്ടയര്‍ഡ്‌ അദ്ധ്യാപികയും പാലക്കുഴ വടകരത്തടത്തില്‍ (പീസ്‌വില്ല) എം.യു. സ്‌കറിയയുടെ ഭാര്യയും പരേതനായ പാട്ടുപാളയില്‍ ഫാ. കെ. എസ്‌. ജേക്കബ്‌ കത്തനാരുടെ മകളുമായ, ഏലിയാമ്മ സ്‌കറിയ (87), ജൂണ്‍ 12, 2015 രാത്രി 8:00 മണിക്ക്‌ നിര്യാതയായി. മക്കള്‍: ജോജോ സക്കറിയ (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്‌, തിരുവനന്തപുരം, ജെസ്സി ജോയ്‌ ഇട്ടന്‍ (യു.എസ്‌.എ). മരുമക്കള്‍: ബീന ജോജോ (മാനേജര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, തിരുവനന്തപുരം), ജോയ്‌ ഇട്ടന്‍ (നാഷണല്‍ ട്രഷറര്‍, ഫൊക്കാന; കൗണ്‍സില്‍ മെമ്പര്‍, യാക്കോബായ സുറിയാന സഭ, നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനം; പ്രസ്‌ഡന്റ്‌, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌). കൊച്ചുമക്കള്‍: ബെന്‍ സക്കറിയ(എയര്‍ ഇന്‍ഡ്യ), യോഹന്‍ സക്കറിയ, ആലീസ്‌ ജെ.സക്കറിയ, ആന്‍ മേരി ഇട്ടന്‍, എലിസബത്ത്‌ ഇട്ടന്‍, ജോര്‍ജ്‌ ഇമ്മാനുവേല്‍ ഇട്ടന്‍. സംസ്‌കാരം: ഞായര്‍ (ജൂണ്‍ 14, 2015) ഉച്ചക്ക്‌ 3:00 മണിക്ക്‌.പാലക്കുഴ സെന്റ.്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.