You are Here : Home / USA News

അമേരിക്കന്‍ കാഴ്ചകളില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, June 13, 2015 11:21 hrs UTC

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ പ്രേമികളുടെ സംഘടനയായ കേരള വോളിബോല്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കില്‍ വച്ചു നദത്തപ്പെട്ട 27-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രശക്ത ഭാഗങ്ങള്‍ തനിമ ഒട്ടും നഷ്ടപ്പെടാതെ ലോകമലയാളികളുടെ മുന്നില്‍ എത്തിക്കുകയാണു, മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ്. എല്ലാ ഞായറാഴ്ചയും വൈകിട്ടു 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണു ന്യൂയോര്‍ക്കില്‍ നിന്നും അമേരിക്കന്‍ കാഴ്ച്ചകള്‍ പ്രക്ഷേപണം ചെയ്യുന്നത്. തട്ടു പൊളിപ്പന്‍ സെര്‍വുകളുടേയും പ്രകമ്പനം കൊള്ളിച്ച സ്മാഷുകളുടേയും അകമ്പടിയോടെ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തരായ 13 ടീമുകള്‍ പങ്കെടുത്തു. കാണികളെ ആവേശഭരിതരാക്കി കൊണ്ടു കൈരളി ലയണ്‍സ് ചിക്കഗോ ജേതാക്കളായി. അമേരികയിലെ വിവിധ സംഥാനങ്ങളില്‍ നിന്നും മലയാളികള്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തേക്കു ഒഴുകിയെത്തുകയായിരുന്നു. ഏഷ്യാനെറ്റ് ടീം പ്രൊഡ്യൂസര്‍ രാജു പള്ളത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ക്യാമറാമാന്മാരായിരുന്നതു മനോജ് പണിക്കരും ഓര്‍ഫിയസ് ജോണും ആയിരുന്നു. അവതാരകയായിരുന്നതു ഏഷ്യനെറ്റ് യൂ എസ് എയുടെ ചീഫ് എക്‌സിക്യുടീവായ ഡോ: കൃഷ്ണ കിഷോറും, ഇവന്റ് ഫ്‌ളോര്‍ കവര്‍ ചെയ്തത് ജെസ്സിക്ക പുരയ്ക്കലും, രാജൂ പള്ളത്തും ആയിരുന്നു. ഇനിയും അമേരിക്കയിലെ വ്യതസ്ത വിശേഷങ്ങളുമായി അമേരിക്കന്‍ കാഴ്ചകള്‍ അടുത്താഴ്ച്ച ലോകമലയാളികളുടെ മുന്നില്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: Raju Pallath 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.