You are Here : Home / USA News

വയനാട്‌ ഡി.സി.സി പ്രസിഡന്റ്‌ കെ.എല്‍. പൗലോസിന്‌ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 14, 2015 12:16 hrs UTC

മയാമി: ഇന്ത്യന്‍ നാഷണര്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‌ ഏറ്റവും ശക്തമായ വേരോട്ടമുള്ള വയനാട്‌ ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കെ.എല്‍. പൗലോസിനു സ്വീകരണം നല്‌കി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസി നടയിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഐ.എന്‍.ഒ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ സി. ജേക്കബ്‌, കേരള സമാജം പ്രസിഡന്റ്‌ സജി സക്കറിയാസ്‌, ജോര്‍ജി വര്‍ഗീസ്‌ (ഫൊക്കാന), സുനില്‍ തൈമറ്റം (പ്രസിഡന്റ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

കാര്‍ഷിക പശ്ചാത്തലം മാത്രമുള്ള മലയോര ജില്ലയായ വയനാടിനെ വികസനോന്മുഖമായ ഒരു ജില്ലയായി വളര്‍ത്താന്‍ കഴിഞ്ഞത്‌ യു.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ അകമഴിഞ്ഞ പരിഗണനകൊണ്ടാണെന്നും, ടൂറിസം മേഖലയില്‍ വലിയ വികസന സാധ്യതകളുണ്ടെന്നും ഡി.സി.സി പ്രസിഡന്റ്‌ കെ.എല്‍. പൗലോസ്‌ വ്യക്തമാക്കി. ജോയി കുറ്റിയാനി സ്വാഗതവും, മാത്തുക്കുട്ടി തുമ്പമണ്‍ കൃതജ്ഞതയും പറഞ്ഞു. മത്തായി വെമ്പാല, ഷിബു ജോസഫ്‌, സാജന്‍ കുര്യന്‍, കൊച്ചുമോന്‍, പ്രവീണ്‍ പോള്‍, റോബിന്‍ ആന്റണി എന്നിവര്‍ സ്വീകരണ സമ്മേളനത്തിനു നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.