You are Here : Home / USA News

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ പാര്‍ത്ഥസാരഥി പിള്ള ഭജന കമ്മിറ്റി ചെയര്‍മാന്‍

Text Size  

Story Dated: Sunday, June 14, 2015 12:18 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ന്യൂയോര്‍ക്ക്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍ വെച്ച്‌ നടക്കുന്ന കണ്‍വന്‍ഷില്‍ എല്ലാദിവസവും രാവിലെ ഭജനയോടുകൂടിയാണ്‌ ഓരോ ദിവസത്തേയും കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്‌. ഈ ഭജന കമ്മിറ്റിയുടെ ചെയര്‍മാനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള പാര്‍ത്ഥസാരഥി പിള്ളയെ നിയമിച്ചതായി പ്രസിഡന്റ്‌ ടി.എന്‍. നായര്‍ അറിയിച്ചു. കഴിഞ്ഞകാലങ്ങളിലെ എല്ലാ കെ.എച്ച്‌.എന്‍.എയുടെ കണ്‍വന്‍ഷനുകളിലും ഭജന ഏറ്റവും ജനപ്രീതി നേടിയ ഒരു വിഭാഗം ആയിരുന്നു. ഈ ഭജനയില്‍ പങ്കെടുക്കുന്നവരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നതില്‍ ഈ ഭജന ഗ്രൂപ്പിനു കഴിയുന്നുണ്ട്‌. ഓരോ ദിവസവുമുള്ള ഭജനയില്‍ അത്യപൂര്‍വ്വ തിരക്കുതന്നെ ഭജന കണ്‍വന്‍ഷന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്നുള്ളതിന്റെ തെളിവാണ്‌. മനശാന്തിക്കുവേണ്ടി പരക്കംപായുന്ന ഈ കാലഘട്ടത്തില്‍ ഭജന തീര്‍ച്ചയായും പരിശീലിക്കേണ്ട ഒന്നാണ്‌. ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കുന്നതാണ്‌ യഥാര്‍ത്ഥ ഭക്തി.

 

ദിവസേനയുള്ള പ്രാര്‍ത്ഥനയിലൂടെ മാത്രമേ പൂര്‍ണ്ണമായ ഈശ്വരാര്‍പ്പണം നടത്താന്‍ കഴിയുകയുള്ളൂ. ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍ നമ്മുടെ മനസില്‍ പതിയുന്നു. നാം അറിയാതെ തന്നെ നമ്മുടെ മനസ്‌ അതു ഉള്‍ക്കൊള്ളുകയും, ആ ഗുണങ്ങള്‍ എല്ലാം നമ്മുടെ ഓരോ പ്രവര്‍ത്തിയിലും പ്രതിഫലിക്കുകയും ചെയ്യുന്നു. അതിനാല്‍ നിത്യവും ഭജന ചെയ്യുന്നത്‌ നമ്മുടെ മനസിനെ ശ്രേയസ്സിന്റെ പാതയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ഏകമാര്‌ഗ്ഗം ആണ്‌. കെ.എച്ച്‌.എന്‍.എയുടെ കഴിഞ്ഞ പല കണ്‍വന്‍ഷനുകളിലും ഭജന ഗ്രൂപ്പിന്റെ ചെയര്‍മാനായി പാര്‍ത്ഥസാരഥി പിള്ള സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി അമേരിക്കയിലുടനീളം അയപ്പ ഭജനകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന പാര്‍ത്ഥസാരഥി പിള്ള ഗുരുസ്വാമി എന്നപേരിലാണ്‌ അറിയപ്പെടുന്നത്‌.

 

ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ആത്മീയവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ കണ്‍വന്‍ഷനിലൂടെ പ്രദാനം ചെയ്യുവാന്‍ ശ്രമിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍ നായര്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി ഇത്തരത്തിലുള്ള പല കമ്മിറ്റികളുടേയും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പാര്‍ത്ഥസാരഥി പിള്ളയെ ഭജന കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പ്രസിഡന്റ്‌ ടി.എന്‍. നായരും, സെക്രട്ടറി ഗണേഷ്‌ നായരും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.