You are Here : Home / USA News

എയര്‍ ബാഗ് തകരാര്‍- ഹോണ്ട 1.39 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 16, 2015 07:51 hrs UTC

വാഷിംഗ്ടണ്‍ : ഹോണ്ട കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മുന്‍വശത്തെ പാസ്സഞ്ചര്‍ എയര്‍ ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അമേരിക്കയില്‍ വിറ്റഴിച്ച 1.39 മില്യണ്‍ ഹോണ്ട കാറുകള്‍ തിരിച്ചു വിളിക്കുന്നതായി ഹോണ്ട മോട്ടോര്‍ കമ്പിനി ഇന്ന് ജൂണ്‍ 15ന് പുറത്തിറിക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. റ്റക്കാറ്റ(TAKATA) കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 2.3 മില്യണ്‍ പാസ്സഞ്ചര്‍ എയര്‍ ബാഗുകളിലാണ് നിര്‍മ്മാണത്തിലെ പിഴവ് കണ്ടെത്തിയത്. അമേരിക്കയില്‍ വിറ്റഴിച്ച 2001 മുതല്‍ 2005 വരെയുള്ള സിവിക്ക് സെഡാന്‍ മോഡലല്‍ കാറുകളും, 2003 മുതല്‍ 2007യുള്ള എക്കോര്‍ഡ് സെഡാന്‍ കാറുകളുമാണ് ഹോണ്ട കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചു അറിയിപ്പുകള്‍ ഉടന്‍ തന്നെ കാര്‍ ഉടമസ്ഥര്‍ക്ക് അയച്ചു തുടങ്ങുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. പ്രവാസി ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഹോണ്ട കാറുകള്‍ നിര്‍മ്മാണ തകരാര്‍ മൂലം തിരിച്ചു വിളിച്ചു എന്നത് അത്ഭുതമുളവാക്കുന്നു. വാഹനാപകടങ്ങളില്‍ പെടുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ എയര്‍ബാഗുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.