You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ മെമ്പര്‍ഷിപ്പ്‌ ഡ്രൈവിന്‌ ആവേശകരമായ പ്രതികരണം

Text Size  

Story Dated: Monday, June 22, 2015 10:58 hrs UTC

അമേരിക്കയിലെ മലയാളി വ്യാപാര- വ്യവസായ സംരംഭകരുടെ സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ 50% ഇളവോടെ ജൂണ്‍ 1 മുതല്‍ 30 വരെ പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ്‌ ഡ്രൈവിന്‌ ലഭിച്ച ആവേശകരമായ പ്രതികരണം വളരെ സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന്‌ പ്രസിഡന്റ്‌ മാധവന്‍ ബി. നായര്‍ പറഞ്ഞു. ഐ.എ.എം.സി.സിയില്‍ മെമ്പറാകാന്‍ സംരംഭകര്‍ കാണിക്കുന്ന സന്നദ്ധത നിലനില്‍ക്കുന്ന ബിസിനസ്‌ അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്‌മയുടെ ആവശ്യകതയാണ്‌ കാണിക്കുന്നതെന്ന്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി വിലയിരുത്തി.

 

സംരംഭകരുടെ താത്‌പര്യം മുന്‍നിര്‍ത്തി വരുംവര്‍ഷങ്ങളില്‍ ഐ.എ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും തീരുമാനിച്ചു. അമേരിക്കന്‍ ബിസിനസ്‌ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി നിലനിന്നുപോരുന്ന ബിസിനസ്‌ സംരംഭങ്ങള്‍ക്ക്‌ വളരുന്നതിനുള്ള വിദഗ്‌ധോപദേശം നല്‍കുന്നതിനും കാലോചിതമായ നിയമനിര്‍മ്മാണങ്ങള്‍ക്ക്‌ അനുസൃമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ട നിയമോപദേശങ്ങള്‍ നല്‍കുന്നതിനും കാലാനുസൃതമായി വിദഗ്‌ധര്‍ സെമിനാറുകള്‍ നയിക്കും.

 

പുതുതായി എത്തുന്ന സംരംഭകര്‍ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കുന്നതിന്‌ സജ്ജമായ രീതിയില്‍ ഒരു സംവിധാനം ഉണ്ടാക്കുക എന്നുള്ളതും ഐ.എ.എം.സി.സിയുടെ ഭാവി പരിപാടികളില്‍ ഉള്‍പ്പെടും. നെറ്റ്‌ വര്‍ക്കിംഗില്‍ കൂടി സാമൂഹിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും ഭരണസംവിധാനത്തില്‍ നിന്ന്‌ എല്ലാവിധ പിന്തുണ ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നതിനും ഐ.എ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്ന്‌ മെമ്പര്‍ഷിപ്പ്‌ ഡ്രൈവിന്റെ കോര്‍ഡിനേറ്റേഴ്‌സായ റോയ്‌ എണ്ണചേരിലും, ജോണ്‍ അക്‌ഷാലയും പറയുകയും, ഈ അവസരം ഉപയോഗിച്ച എല്ലാവരേയും അഭിനന്ദിക്കുകയും അതോടൊപ്പം ജൂണ്‍ 30 വരെയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.