You are Here : Home / USA News

എൽസി യോഹന്നാന്റെ പുസ്തകം പ്രകാശനം ചെയ്തു

Text Size  

Story Dated: Wednesday, July 01, 2015 12:07 hrs UTC

കോട്ടയം∙ സാഹിത്യ പ്രതിഭ എൽസി യോഹന്നാൻ ശങ്കരത്തിൽ (ന്യൂയോർക്ക്) രചിച്ച പത്താമത്തെ ലേഖന സമാഹരം ട്രൂ പേഴ്സ്പെക്ടീവ്സ് പ്രകാശനം ചെയ്തു. റവ. ഫാ. അലക്സ് ജോണിന് പുസ്തകം നൽകിക്കൊണ്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രകാശന കർമ്മം നിർവഹിച്ചു. 1970 മുതൽ അമേരിക്കയിൽ താമസിച്ചുകൊണ്ട് മലങ്കര സഭയുടെ ഇടവകകൾ സ്ഥാപിച്ച് സഭയ്ക്ക് മുതൽക്കൂട്ട് നൽകിയ വെരി. റവ. ഡോ.യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ സഹധർമ്മിണിയാണ് എൽസി യോഹന്നാൻ ശങ്കരത്തിൽ. അറിയപ്പെടുന്ന എഴുത്തുകാരിയും കവയത്രിയുമാണ് എൽസി യോഹന്നാൻ ശങ്കരത്തിൽ ഇംഗ്ലീഷിൽ രചിച്ച ഈ പുസ്തകം യുവതലമുറയ്ക്ക് പ്രത്യേകിച്ചും അമേരിക്കയിൽ ജനിച്ചു വളർന്നവർക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും . യുവതലമുറയ്ക്ക് കേരളത്തെക്കുറിച്ച് കുറെയേറെ മനസ്സിലാക്കുവാൻ ഈ പുസ്തകം സഹായിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.