You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ സോക്കര്‍ മത്സരവും യൂത്ത്‌ ക്യാംപും

Text Size  

Story Dated: Wednesday, July 01, 2015 04:38 hrs UTC

ജീമോന്‍ ജോര്‍ജ്‌

ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിന്റെ മടിത്തട്ടില്‍ വച്ച്‌ മലയാളികളുടെ കായിക മേളയിലെ മുഖ്യ ഇനമായ സോക്കര്‍, ഇന്ത്യയിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കേരളത്തില്‍ നിന്നും എത്തിയിരിക്കുന്ന സോക്കര്‍ പ്രേമികളുടെ കൂട്ടായ്‌മയായ മലയാളി സോക്കര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 1 ശനിയാഴ്‌ച രാവിലെ 9 മുതല്‍ ഫ്‌ലൂവര്‍ പാര്‍ക്കില്‍ (4800, grand ave, Philadelfiya-PA) വിശാലവും മനോഹരവുമായ പുല്‍ത്തകിടിയില്‍ വച്ച്‌ വിവിധ ദേവലായങ്ങളിലെ സോക്കര്‍ ടീമുകളെ അണിനിരത്തി വാശിയേറിയ മത്സരം നടത്തുന്നതാണ്‌. സോക്കര്‍ എന്ന കായിക വിനോദത്തിന്റെ രസതന്ത്രങ്ങള്‍ വരും തലമുറയ്‌ക്ക്‌ പകര്‍ന്നു കൊടുക്കുവാനായി മലയാളികളുടെ ഇടയിലെ കായിക പ്രേമികളായ കുട്ടികള്‍ക്കുവേണ്ടി 8 ആഴ്‌ച നീണ്ടു നില്‍ക്കുന്ന സോക്കര്‍ ക്യാംപും ഇതിനോടൊപ്പം നടത്തുന്നതാണ്‌.

 

ആദ്യമായി നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ ധാരാളം ടീമുകള്‍ മാറ്റുരയ്‌ക്കുന്നുണ്ടെന്നും ഇനിയും ടീമുകള്‍ക്കു പങ്കെടുക്കുവാന്‍ അവസരമുണ്ടെന്നും ഇതില്‍ മത്സരത്തിനേക്കാളുപരി പങ്കെടുക്കുന്നതാണ്‌ പ്രധാനമെന്നും ഭാരവാഹികള്‍ പറയുകയുണ്ടായി. കൂടാതെ ധാരാളം സമ്മാനങ്ങളും സ്‌പോണ്‍സേഴ്‌സും മുന്നോട്ടു വന്നിട്ടുണ്ടെന്നും അറിയിക്കുകയുണ്ടായി. ഇതിനോടകം തന്നെ ധാരാളം ആളുകളുടെ പിന്തുണയും സഹകരണവും ഈ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായി കിട്ടിക്കഴിഞ്ഞു എന്നും അതു തന്നെ ഈ ടൂര്‍ണ്ണമെന്റിന്റെ വന്‍ വിജയമാണെന്നും വരും തലമുറകളെ മലയാളി കമ്യൂണിറ്റിയില്‍ ചേര്‍ത്തു നിര്‍ത്തുവാനും അതിലുപരി ഒന്നിച്ചു പ്രവര്‍ത്തിക്കാനും ഇത്തരം കായിക മേളകള്‍ക്കു കഴിയുമെന്നും ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും സോക്കര്‍ പ്രേമികളെ ഈ കായിക മേളയിലേക്ക്‌ സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും കൂടാതെ ഇതൊരു കായിക മാമാങ്കത്തിന്റെ പൂരപറമ്പാക്കി മാറ്റുവാനുളള പരിശ്രമത്തിലാണെന്നും സംഘാടകര്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.