You are Here : Home / USA News

ലാന സാഹിത്യ അവാര്‍ഡ്‌: കൃതികള്‍ ജൂലൈ 15 വരെ സമര്‍പ്പിക്കാം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 02, 2015 05:03 hrs UTC

ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരില്‍ നിന്നും 2015-ലെ ലാന സാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2010-നും 2015-നും ഇടയില്‍ പ്രസിദ്ധീകരിച്ച മലയാളം പുസ്‌തകങ്ങള്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. അവാര്‍ഡ്‌ ജേതാക്കളെ ഒക്‌ടോബര്‍ അവസാനവാരം ഡാളസില്‍ വച്ച്‌ നടക്കുന്ന പത്താമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. താത്‌പര്യമുള്ളവര്‍ പുസ്‌തകങ്ങളുടെ മൂന്നു കോപ്പികള്‍ വീതം വാസുദേവ്‌ പുളിക്കല്‍ 8 Harcourt Road, Plainview, Newyork 11803- എന്ന വിലാസത്തില്‍ ജൂലൈ 15-കം അയയ്‌ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്‌) 847 322 1181, ജോസ്‌ ഓച്ചാലില്‍ (സെക്രട്ടറി) 469 363 5642, വാസുദേവ്‌ പുളിക്കല്‍ (ചെയര്‍മാന്‍) 516 749 1939.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.