You are Here : Home / USA News

ഫാ. ജോര്‍ജ്‌ ഏബ്രഹാമിന്‌ സെന്റ്‌ എഫ്രേം സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവക യാത്രയയപ്പ്‌ നല്‍കി

Text Size  

Story Dated: Friday, July 03, 2015 09:55 hrs UTC

സജി കരിമ്പന്നൂര്‍

 

ഓര്‍ലാന്റോ: ഇടവകയുടെ സ്ഥാപക വികാരിയും കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ഇടവകയില്‍ നിസ്‌തുല സേവനം അനുഷ്‌ഠിച്ചുവന്ന ഫാ. ജോര്‍ജ്‌ ഏബ്രഹാമിന്‌ സെന്റ്‌ എഫ്രേം സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവക 2015 ജൂണ്‍ 27-നു ഹൃദ്യമായ യാത്രയയപ്പ്‌ നല്‍കി. രാവിലെം വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ആരംഭിച്ച യാത്രയയപ്പ്‌ യോഗത്തില്‍ പുതിയ വികാരി ഫാ. കുര്യാക്കോസ്‌ പുതുപ്പാടി അധ്യക്ഷതവഹിച്ചു. ഓര്‍ലാന്റോയിലും സൗത്ത്‌ ഫ്‌ളോറിഡയിലും പള്ളികള്‍ സ്ഥാപിച്ച അച്ചനെ ഫാ. കുര്യാക്കോസ്‌ പുതുപ്പാടി അനുമോദിച്ചു സംസാരിച്ചു. യോഗത്തില്‍ ഇടവക കമ്മിറ്റി മെമ്പര്‍ ഡോ. അരുണ്‍ ജോര്‍ജ്‌ സ്വാഗത പ്രസംഗം നടത്തി. സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നിന്ന്‌ ഡീക്കന്‍ ജോഷ്‌ തോമസും, റ്റാമ്പാ മോര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ നിന്ന്‌ പീറ്റര്‍ കോരുതും ആശംസാ പ്രസംഗങ്ങള്‍ നടത്തി അച്ചനെ അനുമോദിച്ചു. യോഗത്തില്‍ പുതിയ വികാരി ഫാ. കുര്യാക്കോസ്‌ പുതുപ്പാടിയും, ഡീക്കന്‍ ജോഷ്‌ തോമസും, സെക്രട്ടറി ജിജി സ്‌കറിയയും കമ്മിറ്റി മെമ്പര്‍ ഡോ. അരുണ്‍ ജോര്‍ജും ചേര്‍ന്ന്‌ അച്ചന്‌ ഫലകവും ഇടവകയുടെ സ്‌നേഹോപഹാരവും നല്‍കി അനുമോദിച്ചു. സെന്റ്‌ മേരീസ്‌ സൗത്ത്‌ ഫ്‌ളോറിഡ ഇടവകാംഗം ഷേര്‍ളി തോമസ്‌ പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിച്ചു. ഇടവക മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ കല്‍പ്പന പ്രകാരം ഫാ. കുര്യാക്കോസ്‌ പുതുപ്പാടി ഇടവകയുടെ പുതിയ വികാരിയായി 2015 ജൂണ്‍ ഒന്നു മുതല്‍ ചുമതലയേറ്റു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പള്ളി വികാരി ഫാ. കുര്യാക്കോസ്‌ പുതുപ്പാടിയുമായോ (954 907 7154, സെക്രട്ടറി ജിജി സ്‌കറിയയുമായോ (407 690 8217) ബന്ധപ്പെടുക. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.