You are Here : Home / USA News

ആദി ക്രിയേഷൻസ് കാനഡ , മലയാള സിനിമ നിർമ്മാണ രംഗത്തേക്ക്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, July 05, 2015 12:53 hrs UTC


ഒന്റാറിയോ :ബ്രാംറ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദി ക്രിയേഷൻസ് കാനഡ  ,കൊച്ചിയിലെ വണ്‍ മാൻ സ്റ്റുഡിയോവും ആയി സഹകരിച്ചു മലയാളo ഹ്രെസ്വ ചിത്രങ്ങൾ നിമിക്കുന്നു.കേരളത്തിൽ ഇന്ന് വളര്ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ഉത്ബോധിപ്പിക്കുന്നതിനു വേണ്ടി നിർമിക്കുന്ന ചിത്രം 30  മിനിറ്റ് ദൈർഘ്യം ഉള്ളതാണ് .ഏറണാകുളത്തും പരിസര പ്രദേശങ്ങളിലും ആയി ചിത്രീകരണം ആരംഭിച്ച സിനിമയുടെ തിരക്കഥയും,സംവിധാനവും, ഡോണ്‍ സാക്കിയും ,ക്യാമറ അമൽ ജോയിയും ആണ് നിർവഹിച്ചിരിക്കുന്നത് .പ്രമുഖ  സീരിയൽ നടൻ ടി.ആർ .രാജേന്ദ്രൻ പ്രധാന നടനും,വിനീഷ് ,അബ്ദു,എന്നിവർ സഹ നടന്മാരും ആണ്.അച്ചു,അനീഷ സീന എന്നിവർ നടിമാരായുള്ള ചിത്രത്തിന്റെ ഉള്ളടക്കo ചില പ്രത്യേക കാരണങ്ങളാൽ സസ്പെൻസ് ആണ് എന്ന് നിർമാതാക്കൾ അറിയിച്ചു . വിദേശത്തുള്ള പ്രദർശനം കൂടി കണക്കിൽ എടുത്തു   ഇങ്ലീഷ് സബ് ടൈറ്റിലോട് കൂടി ഇറങ്ങുന്ന ചിത്രത്തിന്റെ  എഡിറ്റിംഗ് നിർവഹിക്കുന്നത് ഡോണ്‍ ആണ് .ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് നല്ല മെസ്സേജുകൾ എത്തിക്കുന്ന ഡോകുമെന്ററി ചിത്ര നിർമ്മാണം ആണ് ആദി ക്രിയേഷൻസ് ലക്‌ഷ്യം ഇടുന്നത് എന്ന് മാധ്യമ പ്രവർത്തകനും,സാഹിത്യകാരനും , നിർമ്മാതാവും ആയ ജയശങ്കർ പിള്ള അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.