You are Here : Home / USA News

കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി വാര്‍ഷിക പിക്‌നിക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 09, 2015 11:37 hrs UTC

പരാമസ്‌, ന്യൂജേഴ്‌സി: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്‌ ജൂലൈ നാലിന്‌ പരാമസിലെ വാന്‍ സൗന്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. ഫോമാ റീജിണല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീ. ജിബി തോമസ്‌ മുഖ്യാതിഥി ആയിരുന്നു. തുടക്കത്തില്‍ കാലാവസ്ഥ അല്‌പം പ്രതികൂലമായിരുന്നുവെങ്കിലും, പിന്നീട്‌ പ്രകൃതി തന്നെ ആസ്വാദ്യകരമായ അന്തരീക്ഷം ഒരുക്കി. സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റ്‌ അതിഥികളുമായ ഒട്ടേറെപ്പേര്‍ പിക്‌നിക്കില്‍ പങ്കെടുത്ത്‌ പരിപാടികള്‍ വിജയകരമാക്കി. രാവിലെ പത്തുമണിക്ക്‌ തുടങ്ങിയ പരിപാടികള്‍ ഉച്ചകഴിഞ്ഞ്‌ നാലുമണിവരെ നീണ്ടു നിന്നു. അനു ചന്ദ്രോത്ത്‌, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, സേവ്യര്‍ ജോസഫ്‌ തുടങ്ങിയവര്‍ ബാര്‍ബിക്യു ചെയ്‌ത വിഭവസമൃദ്ധമായ ഭക്ഷണം ഏവരും ആസ്വദിച്ചു

. പ്രസിഡന്റ്‌ ശ്രീ. ബോബി തോമസ്‌ ഏവരെയും സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ രസകരമായ വിവിധ കായിക മത്സരങ്ങള്‍ക്ക്‌ ബോബി തോമസ്‌, എബി തരിയന്‍, ജെംസന്‍ കുര്യാക്കോസ്‌, ഷാജി ഇടിക്കുള, ഡാലിയ ചന്ദ്രോത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി. കേരളത്തിലെ പ്രസിദ്ധഡി.ജെ ( D.J ) ഗോപന്‍ പരിപാടികള്‍ കൂടുതല്‍ ആനന്ദകരമാക്കി. സിറിയക്‌ കുര്യന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.