You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 18 ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 10, 2015 03:14 hrs UTC

ഷിക്കാഗോ: അമേരിക്കയിലെ സൗത്ത്‌ ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ ഏറ്റവും അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായിക മാമാങ്കം സി.എം.എ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ 2015 നൈല്‍സിലുള്ള ഫെല്‍ഡുമാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W Kathy Ln, Niles, IL 60714) വച്ച്‌ രാവിലെ 8 മണി മുതല്‍ നടത്തപ്പെടുന്നു . മുന്നൂറിലധികം കായിക താരങ്ങള്‍ രണ്ടു പ്രായവിഭാഗങ്ങളിലായി മാറ്റുരയ്‌ക്കുന്ന ആവേശഭരിതമായ മത്സരങ്ങള്‍ കാണുവാനായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌ അറിയിച്ചു . മത്സരങ്ങളുടെ നടത്തിപ്പിനായി വിപുലമായ കമ്മറ്റീ പ്രവര്‍ത്തിച്ചു വരുന്നു.

 

ജേക്കബ്‌ മാത്യു പുറയംപള്ളില്‍ (847.530 0108 ) ജനറല്‍ കോര്‍ഡിനേറ്റര്‍ ആയും, ബിജി സി.മാണി (847 650 1398) , ജിതേഷ്‌ ചുങ്കത്ത്‌ (224 522 9157) എന്നിവര്‍ സബ്‌ കോര്‍ഡിനേറ്റര്‍സും ആയും രോഹന്‍ മാത്യു പുറയംപള്ളില്‍ (847.454.4727) കെവിന്‍ കുഞ്ചെറിയ (847.924.4116) റോഷന്‍ മുരിങ്ങോത്ത്‌ (224.436.4055) ഷ്വാനി ഇഞ്ചനാട്ടില്‍ (847.219.5023) ആല്‍വിന്‍ റാത്തപ്പള്ളില്‍ (847.890.3292) ഷെയിന്‍ നെടിയകാലായില്‍ (847.917.1068) എന്നിവര്‍ യൂത്ത്‌ ആന്‍ഡ്‌ ഓഫീഷ്യെറ്റിംഗ്‌ കോര്‍ഡിനേറ്റര്‍സ്‌ ആയും പ്രവര്‍ത്തിക്കുന്നു . മത്സരത്തിന്റെ എല്ലാ വിവരങ്ങള്‍ക്കും യൂത്ത്‌ ആന്‍ഡ്‌ ഓഫീഷ്യെറ്റിംഗ്‌ കോര്‍ഡിനേറ്റര്‍സുമായി ബന്ധപെടുക .മത്സരത്തിന്റെ രെജിസ്‌ട്രേഷന്‍ ജൂലൈ 16 ന്‌ അവസാനിക്കും .രെജിസ്‌ട്രേഷന്‍ ഫോമുകളും നിയമാവലികളും chicagomalayaleeassociation.org ല്‍ ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.