You are Here : Home / USA News

കുമ്മനം രാജശേഖരന് സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Friday, July 10, 2015 10:49 hrs UTC

ന്യൂജഴ്സി∙ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കർമ്മസമിതിയുടെ മുഖ്യരക്ഷാധികാരിയുമായ കുമ്മനം രാജശേഖരനെ അമേരിക്കൻ ഹൈന്ദവ സമൂഹം ആദരിക്കുന്നു. യുഎസ്സിലെ ന്യൂയോർക്ക്, ന്യൂജഴ്സി , കണക്റ്റികട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാമുള്ള ഹൈന്ദവ സംഘടനകളും ഭാരതീയരായ പ്രവാസികളും ചേർന്ന് കമ്മ്യൂണിറ്റി റിസപ്ഷൻ സജ്ജീകരിക്കുകയാണ്. കുമ്മനം രാജശേഖരൻ കേരളത്തിലെ ഹൈന്ദവരുടെ ഐക്യത്തിനും അവരുടെ ധർമ്മബോധവൽക്കരണത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പതിറ്റാണ്ടുകളായി ചെയ്യുന്ന അളവറ്റ സംഭാവനകളെ മാനിച്ചാണ് സ്വീകരണം. 1987-ൽ സർക്കാർ സർവീസിൽ നിന്നു രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു.

 

ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ, അധർമ്മങ്ങൾക്കെതിരെ പടപൊരുതുന്ന (നിലയ്ക്കൽ പ്രക്ഷോഭം , പാലിയം വിളംബരം, മാറാട് സമരം, ആറന്മുള പൈതൃക സംരക്ഷണം) സമരനായകൻ, തുടങ്ങി പറഞ്ഞാൽ തീരാത്ത ഒട്ടനവധി കർമ്മ പഥങ്ങളുള്ള ധർമ്മത്തിന്റെ ഈ പടനായകൻ ശത്രുക്കൾക്കും മിത്രങ്ങൾക്കും സർവ്വസമ്മതനായ രാജേട്ടനാണ്. ഈ വരുന്ന ഞായറാഴ്ച (ജൂലൈ 12) വൈകിട്ടു 4 മണി മുതൽ 9 മണിവരെ ക്വീൻസിലെ ഫ്ലോറൽ പാർക്കിലുള്ള സന്തൂർ റസ്റ്ററന്റിൽ അദ്ദേഹത്തെ ആദരിക്കുന്നതിനു കിട്ടിയ ഈ സുവർണ്ണാവസരത്തില്‍ ട്രൈസ്റ്റേറ്റ് നിവാസികളായ എല്ലാ ഹൈന്ദവവിശ്വാസികളും സകുടുംബം എത്തി ചേര്‍ന്ന് ഈ പരിപാടി ധന്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 21 പേരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക ശിവദാസൻ നായർ (914) 316-4076 രാജു നാനൂ (718) 908- 5192 മോഹൻ പിള്ള (631) 532- 7920 മനോജ്‌ കൈപ്പിള്ളി (908) 548-3938

 

വാർത്ത∙ ശിവദാസൻ നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.